വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി ജലമേളയില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനം...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി ജലമേളയില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനമായി. എന്‍ടിബിആര്‍ യോഗത്തില്‍ ആണ് തീരുമാനമായത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി മാറ്റിവയ്ക്കണമെന്ന് എന്‍ടിബിആര്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതോടെ അന്തിമതീരുമാനം സര്‍ക്കാരിന് വിട്ടു. നേരത്തെ നിശ്ചയിച്ച സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും പൂര്‍ണമായും ഒഴിവാക്കുന്നതാണ്.
ചുണ്ടന്‍വള്ളങ്ങളുടെ പരിശീലനമടക്കം അവസാനഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വള്ളംകളി മാറ്റിയാല്‍ ക്ലബുകള്‍ക്കും സംഘാടകര്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha