മോശം കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റിംഗ് സാധ്യമാകുന്നില്ല; മുണ്ടക്കൈ ഭാഗത്തെ വന മേഖലകളിലുള്ള ട്രൈബല്‍ മേഖലയിലെ സഹോദരങ്ങളെത്തേടി ഇന്ന് മെഡിക്കല്‍ ടീമിനെ അങ്ങോട്ടയച്ചുവെന്ന് മന്ത്രി വീണ ജോർജ്ജ്

മുണ്ടക്കൈ ഭാഗത്തെ വന മേഖലകളിലുള്ള ട്രൈബല്‍ മേഖലയിലെ സഹോദരങ്ങളെത്തേടി ഇന്ന് മെഡിക്കല്‍ ടീമിനെ അങ്ങോട്ടയച്ചുവെന്ന് മന്ത്രി വീണ ജോർജ്ജ് . വനം വകുപ്പിന്റെ സഹായത്തോട് കൂടിയാണ് അവിടെ എത്തപ്പെട്ടത്. അട്ടമലയില്‍ നിന്നും ചികിത്സ ആവശ്യമുള്ള ആളുകളെ താഴെയുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയാണ്.
മോശം കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റിംഗ് സാധ്യമാകുന്നില്ല. ശരീരം മുഴുവന്‍ ഒടിവുകളുള്ള അണുബാധിതനായ ഒരാളെ അവര്‍ താഴെക്ക് കൊണ്ടു വന്നു കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു .
ഉരുള്‍പൊട്ടലിനിടെ വലിയ കല്ലുകള്‍ ശരീരത്തില്‍ പതിച്ചാണ് ഒടിവുകള്‍ സംഭവിച്ചത്. തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസോ. പ്രൊഫസറായ ഡോ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ബിലീവിയേഴ്‌സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമുണ്ട് എന്നും മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
https://www.facebook.com/Malayalivartha