'സ്വിഗ്ഗി' ഡെലിവറിയുടെ മറവില്‍ കഞ്ചാവ് കച്ചവടം; രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായ 2 ഡെലിവറി ബോയ്‌സിന് ജാമ്യമില്ല
സ്വിഗ്ഗി ' ഭക്ഷണ വിതരണത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഭക്ഷണ വിതരണം നടത്തുന്ന രണ്ടു ഡെലിവറി ബോയ്‌സിന് വിചാരണ കോടതി ജാമ്യം നിരസിച്ചു. 2023 നവംബര്‍ 30 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന കരമന സ്വദേശി വിഷ്ണു(25), ശ്രീകാര്യം സ്വദേശി അനീഷ്(25) എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി . രാജേഷാണ് പ്രതികളുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയത്. പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തില്‍ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്.
പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. 1985 ല്‍ നിലവില്‍ വന്ന നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോേട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 20 ( ബി ) , (ശശ) ബി വകുപ്പുുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കോടതി കേസെടുത്തത്.
2023 നവംബര്‍ 30 നാണ് തൊണ്ടി സഹിതം യുവാക്കള്‍ പിടിയിലായത്. നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് റൂറല്‍ എസ്.പി. കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്ന് രണ്ടരക്കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഭക്ഷണവിതരണ കമ്പനിയായ 'സ്വിഗ്ഗി'യില്‍ ജോലിചെയ്തു വരുന്നതിന്റെ മറവില്‍ വീട് വാടകയ്‌ക്കെടുത്താണ് യുവാക്കള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. വാടക വീട്ടില്‍ കഞ്ചാവ് ചെറു പൊതികളാക്കുന്നതിനിടെയാണ് രണ്ടുപേരെയും പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം കഞ്ചാവ് 1 കിലോഗ്രാം വരെ ചെറിയ അളവും 20 കിലോഗ്രാം മുതല്‍ വാണിജ്യ അളവുമാണ്. ഒരു കിലോക്കും 20 കിലോക്കും ഇടയിലുള്ളത് ഇന്റര്‍മീഡിയറി അളവുമാണ്.
ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ കുറ്റം തെളിയുന്ന പക്ഷം 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ്.
എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്. അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തില്‍ പറയുന്നത്. 0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ
0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
10 ഗ്രാമിന് മേല്‍ എംഡി എം എ (50 ഗ്രാമിന് മേല്‍ മെറ്റാംഫെറ്റാമിന്‍) കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
https://www.facebook.com/Malayalivartha