ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്കൃത വരികൾ എഴുതിയത് ചെങ്ങന്നൂർ സ്വദേശി ആനന്ദരാജ്; പ്രശംസിച്ച് പ്രധാനമന്ത്രി; ആശംസകളറിയിച്ച് സന്ദീപ് വാചസ്പതി
ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്കൃത വരികൾ എഴുതിയ ചെങ്ങന്നൂർ സ്വദേശി ആനന്ദരാജിനെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. അദ്ദേഹത്തിന് ആശംസകളറിയിച്ച് സന്ദീപ് വാചസ്പതി പങ്കു വച്ച കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ;
രാജ്യത്തിന് അഭിമാനമായി ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ ആനന്ദരാജ്. കഴിഞ്ഞ ദിവസം ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ് ആലപിച്ച സ്വാഗത ഗാനത്തിലെ സംസ്കൃത വരികൾ എഴുതിയത് ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയും സഹോദരനുമായ ആനന്ദരാജാണ്. ഈ ഗാനം ആഗോള ഭാരതീയരുടെ സ്വത്വ ഗാനമായി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചത്. ഗാനം തയ്യാറാക്കിയ റിക്കി കേജിനെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ഈ അഭിനന്ദനം പ്രിയപ്പെട്ട ആനന്ദ് രാജിനും കൂടിയുള്ളതാണ്. അഭിമാനം ആനന്ദ് ചേട്ടാ... അങ്ങയുടെ കഴിവുകൾ നാട് കൂടുതൽ ഉപയോഗപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു. പന്തളം എൻഎസ്എസ് കോളേജിലെ സംസ്കൃത വിഭാഗം അധ്യാപകനായ ആനന്ദരാജ് എം. ജി സർവ്വകലാശാലയിൽ നിന്ന് മീമാംസയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അജ്മീർ ദയാനന്ദ ഗുരുകുലത്തിൽ നിന്നാണ് അദ്ദേഹം വേദാന്തത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയത്.
https://www.facebook.com/Malayalivartha