പെരുനാട് കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയുടെ അമ്മ

പെരുനാട് സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി. പ്രതികളില്‍ ഒരാളായ നിഖിലേഷ് സിഐടിയു പ്രവര്‍ത്തകനാണെന്ന് മിനി പറഞ്ഞു. ടിപ്പര്‍ ലോറി ഉടമയായ മകന്‍ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവില്‍ ചേര്‍ന്നത്. കൊലപാതകത്തിനു രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു.
ഏഴാം പ്രതി മിഥുന്‍ ഡിവൈഎഫ്‌ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ ഏതാനും മാസം മുന്‍പ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നതാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം പറയുന്നു.
കേസിലെ 8 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തു നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ജിതിനെ കൊലപ്പെടുത്തിയതു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha