വേദനയോടെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു: എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറി

എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പേ മകളെയും വലിച്ചുകൊണ്ട് അവര്‍ പാളത്തിലേക്ക് കയറിയെന്ന് ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍. ''തകഴി ഭാഗത്തുകൂടി ട്രെയിന്‍ വളരെ വേഗത്തില്‍ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകള്‍ പിന്നിലേക്ക് വലിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അമ്മ പെണ്‍കുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തില്‍ അപകടം ഒഴിവാക്കാന്‍ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുന്‍പു തന്നെ അവര്‍ ട്രെയിനിന് അടിയില്‍ അകപ്പെട്ടു''- തകഴിയില്‍ അമ്മയും മകളും ജീവനൊടുക്കിയ ആലപ്പുഴ - കൊല്ലം പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.
ആലപ്പുഴ കേളമംഗലം സ്വദേശി പ്രിയ(46)യും മകള്‍ കൃഷ്ണപ്രിയ(15)യുമാണ് തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപത്തുവച്ച് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചിരുന്നു. തങ്ങള്‍ക്ക് മറ്റാരുമില്ലെന്ന ആകുലതയ്‌ക്കൊപ്പം പത്താം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്ന കൃഷ്ണപ്രിയയുടെ പരീക്ഷകളിലെ പ്രകടനത്തെപ്പറ്റിയും പ്രിയ കടുത്ത ഉത്കണ്ഠയിലായിരുന്നു. ഈ വിവരങ്ങള്‍ നാട്ടുകാരില്‍ പലരോടും പ്രിയ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ക്കൊപ്പം ഒറ്റപ്പെടലിന്റെ പ്രയാസങ്ങള്‍കൂടി താങ്ങാന്‍ കഴിയാതെ വന്നതാകാം മകളെയും കൂട്ടി പ്രിയ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha