മൂക്കിന്‍റെ ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ; ശ്വാസമെടുക്കുന്നത് വായയിലൂടെ: സംസാരിക്കുമ്പോൾ ബ്ലീഡിങ്; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്: ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷണത്തിൽ തുടരും...

ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പേരാമ്പ്രയിലെ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം.പിയെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കണ്ടു. മൂക്കിൽ മൂന്ന് പൊട്ടലുകൾ ആണ് ഉണ്ടായിരുന്നത്.
അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നു. ഞങ്ങൾ കാണുമ്പോൾ ശ്വാസ സംബന്ധമായ പ്രശ്നങ്ങളും വേദനയും ഉണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് അബിൻ വർക്കി പോസ്റ്റിട്ടിരുന്നു. വായയിലൂടെയാണ് ഷാഫി പറമ്പിൽ ശ്വാസമെടുക്കുന്നത്... സംസാരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ട്'. വായയിലൂടെയാണ് ഷാഫി പറമ്പിൽ ശ്വാസമെടുക്കുന്നത്... സംസാരിക്കുമ്പോൾ ബ്ലീഡിങ് ഉണ്ട്'എന്ന് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരുന്നു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി പോരടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ പേരാമ്പ്ര ടൗണിൽ മുഖാമുഖം നിൽക്കെ സംഭവ സ്ഥലത്ത് എത്തിയ ഷാഫി പറമ്പിൽ എംപിയും ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാറും പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയായിരുന്നു പൊലീസിന്റെ ലാത്തിയടി ഉണ്ടായതും ഷാഫിക്ക് പരിക്കേറ്റതും. എന്നാൽ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും നിയമവിരുദ്ധമായി സംഘം ചേർന്നവരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ ഉണ്ടായ സമ്മർദ്ദത്തിൽ എംപിക്ക് പരിക്കേറ്റത് ആകാമെന്നും ഉള്ള പൊലീസ് വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
ഇതിനിടെ പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് മറ്റൊരു നടപടിയും എടുത്തു. ഇതോടെ ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഷാഫി ജയിലിലാകുന്ന അവസ്ഥയാണുള്ളത്. സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 692 പേര്‍ക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേര്‍ക്കെതിരെയാണ് കേസ്. ന്യായ വിരോധമായി സംഘം ചേര്‍ന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവക്കാണ് കേസ്.
https://www.facebook.com/Malayalivartha