Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം

19 NOVEMBER 2025 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ഗ​മ​യാ​ത്ര​യൊ​രു​ക്കാ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത് 450 ബ​സ്... ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്ന്​ കെ.​എ​സ്. ആ​ർ. ടി. ​സി പ​മ്പ സ്പെ​ഷ​ൽ ഓ​ഫി​സ​ർ

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കെ കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!

കേസ് റദ്ദാക്കി വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാക്കി വിട്ടയക്കണമെന്ന പ്രതി ക്ലബ് സെക്രട്ടറി രഘു ചന്ദ്രൻ നായരുടെ വിടുതൽ ഹർജി  തള്ളിക്കൊണ്ട് പ്രതി വിചാരണ നേരിടാൻ ഹൈക്കോടതിയും സുപ്രീം കോടതിയും  ഉത്തരവിട്ട കേസ് :  വിചാരണ തുടങ്ങി

ആ കാഴ്ച സങ്കടക്കാഴ്ചയായി... ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

ചിലരുടെ പബ്ലിസിറ്റി അങ്ങനെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥി കേരളം മൊത്തം നിറഞ്ഞ് നില്‍ക്കുന്നത് വളരെ സാധ്യത കുറവാണ്. എന്നാല്‍ വൈഷ്ണ സുരേഷ് കേരളം മുഴുവന് ചര്‍ച്ചയായി.

കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് നടത്തി.

വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്കു മുൻപ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും അറിയിച്ചു. നിയമത്തിലും കമ്മിഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാന്റെ ഓഫിസിൽ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു. വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറും മറ്റ് അധികൃതരും പ്രവർത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഡ്വ.മൃദുൽ ജോൺ മാത്യു കമ്മിഷനെ അറിയിച്ചു. പരാതി നൽകിയ ധനേഷിന്റെ വീട്ടു നമ്പറിൽ 28 വോട്ടർമാരുടെ പേരുണ്ടെന്നും അഭിഭാഷകൻ അറിയിച്ചെങ്കിലും അതിന് ഈ കേസുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ പരിഗണിക്കുന്നില്ലെന്നു കമ്മിഷൻ പറഞ്ഞു.

കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽനിന്നു വെട്ടിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് നടത്തിയത് മുൻപെങ്ങും കണ്ടിട്ടിട്ടില്ലാത്തത്ര ചടുലമായ നീക്കങ്ങൾ. നാളെത്തന്നെ ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെ പ്രചാരണത്തിൽ വീണ്ടും വൈഷ്ണ സജീവമായി.

പരാതി ഫയൽ ചെയ്യാൻ കൊച്ചിയിൽ പോയി മടങ്ങിയെത്തിയ വൈഷ്ണ ഇന്നലെ വൈകിട്ട് മുതൽ കുറവൻകോണം ജംക്‌ഷനിൽ പ്രചാരണത്തിനിറങ്ങി.സിപിഎം പരാതി നൽകിയിരുന്നതിനാൽ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. 14ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച സപ്ലിമെന്ററി വോട്ടർ പട്ടിക 15ന് ഉച്ചയ്ക്കു ലഭിച്ചപ്പോൾ വൈഷ്ണയുടെ പേര് ഉണ്ടായിരുന്നില്ല. കോൺഗ്രസ് ആദ്യം കലക്ടർക്ക് അപ്പീ‍ൽ നൽകി.

രമേശ് ചെന്നിത്തലയും കെ.മുരളീധരനും കെ.എസ്.ശബരിനാഥനും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു കോടതിയെ സമീപിക്കാമെന്ന ധാരണ രൂപപ്പെടുത്തി.ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളുമായി ഒരു സംഘം ഞായറാഴ്ച കൊച്ചിയിലെത്തി. ഇന്നലെ ഫയൽ ചെയ്ത പരാതിയിലാണു വൈഷ്ണയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായത്.തദ്ദേശ വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന വൈഷ്ണ സുരേഷിന്റെ വീട്ടു നമ്പരിൽ ക്രമക്കേടുണ്ടെന്ന സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പരാതിയിലായിരുന്നു കമ്മിഷന്റെ നടപടി.

കോടതിയിൽ വിശ്വാസമെന്ന് വൈഷ്ണ പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ നാളെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രചാരണം പുനരാരംഭിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ജയിച്ചാണ് കരുത്ത് കാട്ടേണ്ടത്. അല്ലാതെ കുതന്ത്രങ്ങളിലൂടെയല്ല.

തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

സാങ്കേതികത്വത്തിന്‍റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്‍പ്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

അന്തിമ വോട്ടർ പട്ടികയിലും സപ്ലിമെന്‍ററി പട്ടികയിലും വൈഷ്ണയുടെ പേരില്ല. തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് കെ എസ് യു ജില്ല വൈസ് പ്രസിഡന്‍റായ വൈഷ്ണ. പേര് ഒഴിവാക്കിയതോടെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വവും തുലാസിലാണ്. വോട്ടർ പട്ടികയിൽ പേര് ചേർത്തപ്പോൾ അപേക്ഷിച്ച വീട്ട് നമ്പർ തെറ്റായി നൽകിയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. ഇതിനെതിരെ വൈഷ്ണ തിരുവനന്തപുരം ജില്ല കളക്ടർക്ക് പരാതി നൽകിയത്. ഈ പരാതി പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവിറക്കിയത്.സപ്ലിമെന്‍ററി വോട്ടര്‍ പട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായ വൈഷ്ണ സുരേഷ് ഇന്ന് രാവിലെ കളക്ടേറ്റിലെത്തി അപ്പീൽ നൽകിയിരുന്നു. സപ്ലിമെന്‍ററി ലിസ്റ്റിൽ പേരില്ലാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോൺഗ്രസ് വാദം.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാ‌ർഥി വൈഷ്ണ സുരേഷ്. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്‍റെ പരാതിയിൽ ഹൈക്കോടതിയുടെയും കളക്ടറുടെയും നടപടി നിർണായകമാകും. പേര് വെട്ടിയ നടപടി റദാക്കണമെന്നതാണ് വൈഷ്ണയുടെ ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നും അവർ ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം വൈഷ്ണ സുരേഷ് സപ്ലിമെന്‍ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യു ഡി എഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാർഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തത് കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നല്‍കിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ഡില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. സംഭവങ്ങള്‍ മാനസികമായി തന്നെ തളര്‍ത്തിയെന്ന് വൈഷ്ണ അന്ന് പ്രതികരിച്ചത്.

'നിലവില്‍ പ്രചാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മത്സരിക്കാന്‍ വേണ്ടി ഞാന്‍ ജോലി രാജിവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് നേതൃത്വം പറയുന്നത്. രാഷ്ട്രീയപരമായ പ്രശ്‌നം തന്നെയാണിത്. മാനസികമായി തളര്‍ന്നതിന്റ ബുദ്ധിമുട്ടുണ്ട്. പ്രചരണവുമായി ഒരുപാട് മുന്നോട്ട് പോകുമ്പോള്‍ ഉണ്ടായ ഈ വിഷയം വ്യക്തിപരമായി ഒരുപാട് ബാധിച്ചു. പാര്‍ട്ടിയാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്', വൈഷ്ണ പറഞ്ഞു.

സിപിഎം നല്‍കിയ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയുടെ പേര് ഒഴിവാക്കിയത്. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ വൈഷ്ണ സുരേഷിന്റെ പേരുണ്ടായിരുന്നില്ല. വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നല്‍കിയിരുന്നത്. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.

കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം. അതേസമയം നടപടിക്കെതിരെ വൈഷ്ണക്ക് അപ്പീല്‍ നല്‍കാനാകും. അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസും വൈഷ്ണയും തീരുമാനിച്ചിട്ടുണ്ട്. മുട്ടടയില്‍ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് ഈ അനിശ്ചിതത്വം വന്നിരിക്കുന്നത്.

വോട്ടർ പട്ടികയിലെ ടിസി നമ്പർ മാറിയതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടടയിൽ സ്ഥാനാർഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടര്‍ പട്ടികയിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നീക്കിയിരുന്നു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവച്ചായിരുന്നു കമ്മിഷന്റെ നടപടി. സിപിഎം പരാതി അംഗീകരിച്ചുകൊണ്ട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണയ്ക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

വിഷയത്തിൽ അപ്പീൽ നൽകുമെന്നും തൽക്കാലത്തേക്ക് പ്രചാരണം നിർത്തുകയാണെന്നും വൈഷ്ണ പറഞ്ഞു. ജോലി അടക്കം രാജിവച്ച് പ്രചാരണത്തിന് ഇറങ്ങിയ തന്നെ സംബന്ധിച്ച് കമ്മിഷൻ തീരുമാനം മാനസികമായി തളർത്തിയെന്നും വൈഷ്ണ പറഞ്ഞു.

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി കോൺഗ്രസ് കോർപറേഷനിലേക്ക് അവതരിപ്പിച്ച വൈഷ്ണ സുരേഷ് അപ്രതീക്ഷിത തിരിച്ചടിയിൽ സംസാരിച്ചിരുന്നു

∙ വോട്ടർ പട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് നീക്കിയിരിക്കുകയാണല്ലോ ?

നിലവിൽ‌ കൈവശമുള്ള വോട്ടർ‌ പട്ടികയിൽ നൽകിയിരിക്കുന്നത് എന്റെ പഴയ ടിസി നമ്പരായ 3 / 564 ആണ്. എന്റെ എല്ലാ തിരിച്ചറിയൽ രേഖകളും ആ ടിസിയിലാണ് ഉള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും ഈ ടിസി നമ്പരാണ്. പുതിയ ടിസി നമ്പർ 18 / 2365 ആണ്. പഴയതും പുതിയതുമായ ടിസികൾ ചേർന്നാണ് വോട്ടർ പട്ടികയിൽ 18 / 564 എന്ന നമ്പർ വന്നിരിക്കുന്നത്. ഇതു പരിശോധിച്ച ശേഷം ഇതേ വിവരമാണ് സത്യവാങ്മൂലത്തിൽ നൽകിയത്. ഇപ്പോൾ പുതിയ ടിസി എന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം തള്ളിയത്. എന്നാൽ ഇത് തെറ്റാണെന്ന് കാണിച്ച് ഞാൻ സത്യവാങ്മൂലം നൽകിയിരുന്നു. അത് സ്വീകരിക്കാൻ അവർ തയാറായില്ല. സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് സ്വീകരിക്കാതിരുന്നത്. എന്നാൽ‌ സ്പീഡ് പോസ്റ്റായി ഞാൻ സത്യവാങ്മൂലം അയച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ അത് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. വോട്ടർ പട്ടികയിൽ ടിസി മാറിക്കിടക്കുന്നു എന്നു പറഞ്ഞാണ് വോട്ട് നീക്കം ചെയ്തത്. വോട്ടർ പട്ടികയിലെ ടിസി നമ്പർ മാറിയതിൽ എനിക്ക് ഉത്തരവാദിത്തമില്ല.

∙ ഇനി മുന്നോട്ടുള്ള നീക്കം എങ്ങനെയായിരിക്കും ?

നിലവിലൊന്നും തീരുമാനിച്ചിട്ടില്ല. പാർട്ടി തീരുമാനിക്കും പോലെ ആയിരിക്കും തുടർ നീക്കങ്ങൾ. അപ്പീൽ നൽകാമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. നേതാക്കളുമായി കൂടിയാലോചന നടത്തുന്നുണ്ട്.

∙ മത്സരിക്കാൻ പറ്റുമെന്ന വിശ്വാസമുണ്ടോ ?

അത് എനിക്ക് പറയാൻ പറ്റില്ലല്ലോ. നിയമപരമായി മുന്നോട്ടുനീങ്ങേണ്ട കാര്യമല്ലേ.

∙ വൈഷ്ണയുടെ വോട്ടുള്ള മേൽവിലാസത്തിൽ 22 പേരുടെ വോട്ടും മാറിക്കിടപ്പുണ്ടെന്ന് പറയുന്നുണ്ടല്ലോ ?

അത് സത്യസന്ധമായ കാര്യമാണ്. എന്നാൽ അതൊന്നും പരാതി നൽകിയ ആൾ സമ്മതിക്കുന്നില്ല.

∙ മാനസികമായി ബുദ്ധിമുട്ടായോ ?

ഞാൻ ഇത്രയും ഇറങ്ങി നടന്നതല്ലേ. നല്ല രീതിയിൽ പ്രചാരണം മുന്നോട്ടു പോവുകയായിരുന്നു. ഒട്ടും പ്രതീക്ഷിച്ച കാര്യമല്ല. സത്യസന്ധമായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മാനസികമായി ബുദ്ധിമുട്ടുണ്ടാവുകയും തളർത്തി കളയുകയും ചെയ്യുന്ന സംഭവമാണ് ഉണ്ടായത്.

∙ ജോലി രാജിവച്ചല്ലേ പ്രചാരണത്തിന് ഇറങ്ങിയത് ?

അതേ, സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ടെക്നോപാർ‌ക്കിലെ ജോലി രാജിവച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങിയത്. നമുക്ക് അതെല്ലാം ഒരു ബുദ്ധിമുട്ടാണല്ലോ.

∙ പ്രചാരണം തുടരുകയാണോ ?

നിലവിൽ പ്രചാരണം തുടരുന്നില്ല. അപ്പീൽ കഴിഞ്ഞ് വന്നിട്ടേ ഇനി പ്രചാരണം ഉള്ളൂ.

∙ പ്രചാരണം നിർത്തിവയ്ക്കുകയാണോ ?

അപ്പീലിൽ തീരുമാനം തിങ്കളാഴ്ചയോ ചൊവാഴ്ചയോ അല്ലേ ഉണ്ടാകൂ. ഇനി തിങ്കളാഴ്ചയേ കോടതി ഉള്ളൂ. അതുവരെ പ്രചാരണം നിർത്തിവയ്ക്കാമെന്നാണ് എന്റെ അഭിപ്രായം. പാർട്ടി എന്തു പറയുന്നു അതുപോലെ ചെയ്യാനാണ് തീരുമാനം.

എന്തായാലും വൈഷ്ണയുടെ തീരുമാനം ഇന്നറിയാം. ഫലം എന്തായാലും വൈഷ്ണയുടെ രാഷ്ട്രീയ ഭാവി തെളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (7 minutes ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (18 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (27 minutes ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (30 minutes ago)

വൈഷ്ണ അതുക്കും മേലെ... കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ തീരുമാനം ഇന്നറിയാം  (1 hour ago)

ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷ രണ്ട് ഘട്ടമായാണ് നടത്തുക...  (1 hour ago)

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്  (1 hour ago)

ഞാൻ ഇനി ശബരിമലയിൽ വരില്ല..! മാല പിണറായിയുടെ മുഖത്ത് വലിച്ചെറിഞ്ഞു...! നിലവിളിച്ച് അയ്യപ്പന്മാർ..!  (1 hour ago)

ഗോൾഫ് ക്ലബ് മരം മുറി കേസ്:  (1 hour ago)

ചോദ്യം ചെയ്യലുകൾക്ക് ശേഷം  (2 hours ago)

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഓട്ടോറിക്ഷാ ഡ്രൈവർ...  (2 hours ago)

ബു​​ധ​​നാ​​ഴ്ച ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ന് നി​​തീ​​ഷ് കു​​മാ​​ർ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും...  (2 hours ago)

വൈറ്റ് കോളറിന്റെ സാങ്കേതിക സഹായം  (2 hours ago)

പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ....  (3 hours ago)

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി  (3 hours ago)

Malayali Vartha Recommends