ശബരിമലയിൽ വൻ ഗൂഢാലോചന ... തീർത്ഥാടനം പൊളിക്കാൻ നീക്കം ജയകുമാർ ഒറ്റപ്പെട്ടു... ശ്രീജിത്ത് കരുവായി...

ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ മാത്രം കഴിയുമ്പോൾ തീർത്ഥാടനം പാളിയ തെങ്ങനെ ? ആരാണ് ശബരിമലയെ പൊളിക്കാൻ കച്ചകെട്ടിയിറങ്ങിയത്? സംസ്ഥാനത്ത് ചീഫ് സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ച കെ. ജയകുമാർ അയ്യപ്പസന്നിധിയിൽ നിന്നും വിയർത്തതെങ്ങനെ? നിരവധി മണ്ഡലകാലങ്ങൾ ദോഷമേതുമില്ലാത്ത നടത്തി പരിണിതപ്രജ്ഞനായ എ ഡി ജി പി എസ്. ശ്രീജിത്തിന് എവിടെയാണ് പാളിയത്? പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിമാരും മാത്രമാണ് ഇതിന് ഉത്തരവാദികൾ എന്ന്പറഞ്ഞാൽ ആരും അത് തള്ളികളയരുത്. ശബരിമല മണ്ഡലകാലം പൊളിക്കാനുള്ള ഗൂഢാലോചന നടന്നത് എ. കെ. ജി, സെന്ററിലാണ്. സ്വർണം കട്ടത് ഹൈക്കോടതി കണ്ടു പിടിച്ചതിലുള്ളകലിപ്പാണ് തീർത്തുകൊണ്ടിരിക്കുന്നത്.പാർട്ടിയുടെ വിശ്വസ്തൻ വാസുവിനെ ജയിലിലടച്ചത്ഹൈക്കോടതിയാണ്.
ശബരിമല സ്വർണകൊള്ളയിലെ യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതിയുടെ അന്വേഷണ സംഘം തീരുമാനിച്ചതുമുതൽ തുടങ്ങിയതാണ് പിണറായി മന്ത്രിസഭയുടെ കലിപ്പ്. പാർട്ടിവിശ്വസ്തരായ വാസുവും പത്മകുമാറും നവാഗത പ്രതിഭയായ പി.എസ്. പ്രശാന്തും നിയമ വലയത്തിൽ എത്തിയപ്പോൾ തന്നെ സർക്കാർ ആ തീരുമാനമെടുത്തിരുന്നു.ഇനി ശബരിമലയുടെ കാര്യം ഹൈ കോടതി നോക്കട്ടെ. കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയപ്പോൾ തന്നെ സർക്കാർ ശബരിമല കൈവിട്ടിരുന്നു. ജയകുമാറിന്റെ ഭരണകാലത്ത് ശബരിമലയെ കറവപശുവാക്കാൻ കഴിയില്ലെന്ന് പിണറായിക്ക് ഉറപ്പുണ്ട്. മണ്ഡല കാലം ഒരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയോ മന്ത്രി വാസവനോ ഒരു യോഗം പോലും വിളിച്ചില്ല. പി എസ്. പ്രശാന്ത് സ്ഥാനം ഒഴിയുമ്പോൾ മണ്ഡല കാലത്തിന് വേണ്ടി ഒരു ഒരുക്കവും നടത്തിയില്ല. ജയകുമാറിന്റെ നേത്യത്വത്തിലുള്ള പുതിയ ബോർഡിനെ പൊളിക്കാൻ പ്രശാന്ത് തീരുമാനിച്ചിരുന്നു. സി പി എമ്മിനും ഇതു തന്നെയായിരുന്നു താത്പര്യം.മണ്ഡലകാലം പൊളിഞ്ഞാൽ അത് ഹൈക്കോടതിയുടെ തലയിലിരിക്കും എന്നാണ് സർക്കാർ കരുതിയത്. ദേവസ്വം ബോർഡിലെ കൊള്ളക്കാരായ ഇടതുസംഘടനാ ഉദ്യോഗസ്ഥർ ഈ തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഇതാണ് ഇപ്പോൾ ശബരിമലയിൽ നടക്കുന്നത് . ശബരിമലയിലെ അഴിമതി ഹൈക്കോടതി തടഞ്ഞതാണ് മണ്ഡലകാലം പൊളിക്കാനുള്ള കാരണം.
ദേവസ്വം ജീവനക്കാരുടെ സംഘടനയിൽ ഭൂരിപക്ഷം ഇടതുപക്ഷത്തിനാണ്. ഇടത് ഉദ്യോഗസ്ഥർ വിചാരിച്ചാൽ മാത്രമേ ശബരിമലയിൽ ഇലയനങ്ങുകയുള്ളു. ദേവസ്വം ബോർഡിന്റെ പ്രസിഡന്റുമാർ പ്രതികളായപ്പോൾ തന്നെ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാവുകയായിരുന്നു. ഉദ്യോഗസ്ഥർ എഴുതി നൽകിയ തീരുമാനങ്ങളാണ് ബോർഡ് അംഗീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് അഴിമതി നടത്തിയിട്ടുള്ളത്.
സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത് കണ്ട് കണ്ണു തള്ളുകയാണ് ദേവസ്വം ബോർഡ് . തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ചില ഭക്തർ കുഴഞ്ഞുവീണു. സംസ്ഥാന ആവശ്യപ്പെട്ട കേന്ദ്രസേന എത്താൻ രണ്ടുദിവസം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര സേനക്ക് വേണ്ടി കേന്ദ്രത്തിന് മുന്നിൽ കേഴുകയാണ് കെ. ജയകുമാർ.
മുന്നൊരുക്കങ്ങളുടെ അപര്യാപ്തത കൊണ്ടാണ് തിരക്ക് നിയന്ത്രണാതീതമായതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ സമ്മതിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
ചൊവ്വാഴ്ച മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തര്‍ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി.
പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിടുന്നുണ്ട്. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.
ശബരിമലയില്‍ ആവശ്യത്തിന് പോലീസിനെ നിയമിച്ചിട്ടുണ്ടെന്ന് എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യം നിലവിലില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തൊഴാന്‍ അവസരമുണ്ടെന്നും ദയവുചെയ്ത് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
ഒന്നരദിവസത്തിനിടെ ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞദിവസവും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന്റെ ആദ്യദിനംതന്നെ തീര്‍ഥാടകരെ വഴിനീളെ തടഞ്ഞിടുന്ന സാഹചര്യവുമുണ്ടായി. ശബരിമല സന്നിധാനത്ത് മരക്കൂട്ടംവരെ കാത്തിരിപ്പ് നീളുകയും എരുമേലിയിലെ പാര്‍ക്കിങ് മൈതാനങ്ങള്‍ നിറയുകയും ചെയ്തതോടെയാണ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചവരെ അയ്യപ്പന്‍മാരെ ഇടത്താവളങ്ങളില്‍നിന്ന് ഘട്ടംഘട്ടമായാണ് വിട്ടത്.
സാധാരണ വലിയ തിരക്കുള്ള ദിവസങ്ങളില്‍ മാത്രം കാണുന്നത്ര ഞെരുക്കമായിരുന്നു വൃശ്ചികം ഒന്നിന് എരുമേലിയില്‍. തലേന്ന് രാത്രിതന്നെ അയ്യപ്പന്‍മാര്‍ ഇവിടെ എത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ സ്‌പോട്ട് ബുക്കിങ്ങിനെ ആശ്രയിക്കാന്‍ നിരവധിപേര്‍ വന്നതാണ് തിരക്കേറാന്‍ ഒരു കാരണം. ക്യൂ പാലിക്കാതെ ഭക്തര്‍ തള്ളിക്കയറിയതോടെ സ്പോട്ട് ബുക്കിങ് കൗണ്ടറിലെ മേശ തകര്‍ന്നു. ബുക്കിങ് അരമണിക്കൂര്‍ നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. രാത്രിയിലും പലവട്ടം തിരക്ക് നിയന്ത്രണംവിട്ടു. ഇവിടെ മൂന്ന് സ്പോട്ട് ബുക്കിങ് കൗണ്ടറുകളുണ്ട്. ഭക്തര്‍ കാത്തുനില്‍ക്കുന്ന വേളയില്‍ തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ക്യൂതെറ്റിച്ച് ബഹളവുമായി എത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ക്ഷേത്രാങ്കണത്തിലെ തിരക്ക് ഒഴിവാക്കാന്‍ ഇക്കുറി ദേവസ്വം വലിയമൈതാനത്തെ കെട്ടിടത്തില്‍ കടമുറികള്‍ ഒഴിവാക്കി ബുക്കിങ് സൗകര്യം ക്രമീകരിച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ക്ഷേത്രാങ്കണത്തില്‍ ദേവസ്വം ഓഫീസിനോട് ചേര്‍ന്നുള്ള ഹാളിലേക്ക് ബുക്കിങ് മാറ്റി. പ്രശ്‌നങ്ങളായതോടെ ഹാളിന് പുറത്തുണ്ടായിരുന്ന കേന്ദ്രം ഹാളിനുള്ളിലേക്ക് മാറ്റി. ഭക്തര്‍ക്ക് ഒറ്റവരിയായി ക്യൂ സംവിധാനം ഏര്‍പ്പെടുത്തി.
പൊന്‍കുന്നം, കൂരാലി, ഇളങ്ങുളം തുടങ്ങിയ ഇടത്താവളങ്ങളില്‍ അരമണിക്കൂര്‍ വീതമാണ് അയ്യപ്പന്‍മാരുടെ യാത്ര നിയന്ത്രിച്ച് നിര്‍ത്തിയത്. ഓരോ ബാച്ചായാണ് ഇവിടെനിന്ന് ഭക്തരെ വിട്ടത്. ആദ്യദിനംതന്നെ വഴിയില്‍ തടഞ്ഞിട്ടതില്‍ ഭക്തര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍, എരുമേലിയില്‍ കുരുക്ക് തീവ്രമാകാതിരിക്കാനാണ് ക്രമീകരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വെര്‍ച്വല്‍ക്യൂ പ്രകാരം 70,000 അയ്യപ്പന്‍മാര്‍ സന്നിധാനത്തേക്ക് വരുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നില്ലേ എന്നാണ് ഭക്തര്‍ ചോദിക്കുന്നത്.ഇവിടെയാണ് കളി നടക്കുന്നത്. ഇനി കെ ജയകുമാർ പറയുന്നത് കേൾക്കുക.
രാവിലെ മുതലേ ജനക്കൂട്ടമുണ്ട്. അത് കണ്ടപ്പോള്‍ അസ്വാഭാവികമായി തോന്നി. പ്രത്യേകസാഹചര്യത്തില്‍ ബെയ്‌ലി പാലത്തിലൂടെ ഭക്തരെ കടത്തിവിട്ടതിനാലാണ് ഇതുണ്ടായത്. അതില്‍ ആശങ്കവേണ്ട. അത് പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ 70,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഒരുദിവസം വരുന്നത്. 25,000-ഓളം പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയും വരുന്നു. അതിനാല്‍ വരുന്നവരുടെ എണ്ണം കൃത്യമായി അറിയാം. പക്ഷേ, ഈ ഒരുലക്ഷത്തോളം പേര്‍ ഒരുമിച്ച് വന്നാല്‍ ശബരിമലയ്ക്ക് അത് ഉള്‍ക്കൊള്ളാനാകില്ല. അവിടെ ക്രമീകരണത്തില്‍ പാളിച്ച പറ്റിയെന്നാണ് തോന്നുന്നത്. ഒരുമിച്ച് എല്ലാവരും വരുന്ന സ്ഥിതിയുണ്ടായെന്നും കെ. ജയകുമാര്‍ പറഞ്ഞു.
ഇവിടെത്തെ നിലവിലെ സ്ഥിതിയനുസരിച്ചേ നിലയ്ക്കലില്‍നിന്ന് ഭക്തരെ കടത്തിവിടാവൂ എന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലും നീലിമലയിലും ഭക്തരെ പിടിച്ചുനിര്‍ത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ക്യൂ കോംപ്ലക്‌സുകള്‍ നാളെമുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. 20,000 പേരെ അതില്‍ ഉള്‍ക്കൊള്ളാനാകും. സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തും. അങ്ങനെയല്ലാതെ സ്‌പോട്ട് ബുക്കിങ് കൊടുത്തോ എന്ന് സംശയമുണ്ട്. അത് പരിശോധിക്കണം.
മറ്റൊരുകാര്യം, പതിനെട്ടാംപടിയിലെ കയറ്റത്തിന്റെ പ്രശ്‌നമാണ്. ഒരുമിനിറ്റില്‍ 90 പേര്‍ കയറിയാല്‍ പെട്ടെന്ന് ആളുകള്‍ക്ക് പോകാം. ഭക്തര്‍ക്ക് കുടിവെള്ളവും ബിസ്‌കറ്റും നല്‍കാന്‍ 200 പേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. ക്യൂ കോംപ്ലക്‌സില്‍ വിശ്രമിക്കാന്‍ സൗകര്യമുണ്ടെന്ന് പ്രചാരണം നടത്തും. അവര്‍ക്ക് ചായയടക്കം നല്‍കും. കേന്ദ്രസേനയിലെ 50 അംഗങ്ങള്‍ ബുധനാഴ്ച വരുമെന്നാണ് അറിയിപ്പ് കിട്ടിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.ശബരിമലയിൽ അപകടകരമായ രീതിയിൽ ഭക്തജന തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന നൽകിയാണ് ജയകുമാർ വാർത്താസമ്മേളനം നടത്തിയത്. അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവർ മടങ്ങിയത്.
കെ. ജയകുമാർ ഇതിൽ അട്ടിമറി മണക്കുന്നു. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.
∙ രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതമാണ്. അപകടരമായ രീതിയിലുള്ള തിരക്ക്. ക്യൂവിൽ നിൽക്കാതെ ചാടി വന്നവരുണ്ട്. ജീവിതത്തിൽ ഇത്രയും തിരക്ക് കണ്ടിട്ടില്ല. ക്യൂവിൽ നിൽക്കാതെ ചാടി വരുന്നത് ക്യൂവിൽ അധിക സമയം നിൽക്കേണ്ടി വരുന്നതിനാൽ. പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാൻ ചാർജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആൾക്കൂട്ടം ഇവിടെ വരാൻ പാടില്ലായിരുന്നു.
∙ ക്യൂ കോംപ്ലക്സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല. ഭക്തർ അവിടെ കയറുന്നില്ലെന്ന് പൊലീസ് പറയുന്നു. ഭക്തർക്ക് ബിസ്കറ്റ് മാത്രമല്ല, കൂടുതൽ കാര്യങ്ങൾ നൽകിയാൽ ആളുകൾ അവിടെ കയറി ഇരിക്കും. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്സിൽ ഇരുത്തണം. അതിനായി അനൗൺസ്മെന്റ് വേണം. അല്ലാതെ അവർക്ക് അറിയില്ല. അവരുടെ അവസരം വരുമ്പോൾ കയറ്റണം. അങ്ങനെയെങ്കിൽ ആളുകൾ നിന്ന് ബോധംകെട്ട് വീഴുന്നത് ഒഴിവാക്കാം.
∙ നിലയ്ക്കലിൽ ആളുകളെ കൂടുതൽ സമയം നിർത്തുന്നതിൽ തെറ്റില്ല. 7 അഡീഷണൽ ബൂത്തുകൾ സ്പോട്ട് ബുക്കിങ്ങിനായി ഇന്ന് നിലയ്ക്കലിൽ സ്ഥാപിക്കും. പമ്പയിലേക്ക് സ്പോട്ട് ബുക്കിങ് കുറയ്ക്കും
∙ ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയ്യാറാവുകയുള്ളൂ.
∙ കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണം ചെയ്യാൻ 200 പേരെ അധികമായി എടുത്തു. ആളുകൾക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. 4 മണിക്കൂറായി നിൽക്കുന്നവന് വെള്ളം കൊടുക്കണം.
∙ ശുചിമുറികൾ വൃത്തിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ എത്തിക്കും
∙ ഓൺലൈൻ ബുക്കിങ് ആദ്യദിവസം തന്നെ തീർന്നു. സ്പോട്ട് ബുക്കിങ് കൊടുക്കാതെ പറ്റില്ല. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണം വയ്ക്കാൻ പറ്റില്ല. നിയന്ത്രണം വയ്ക്കാൻ പറ്റുമോയെന്ന് നോക്കട്ടെ.
∙ ഒരു മിനിറ്റിൽ 80–90 പേർ പതിനെട്ടാം പടി കയറിയില്ലെങ്കിൽ ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല.
∙ കേന്ദ്രസേന ഇന്ന് വരുമെന്നാണ് അറിവ്. അവരെ ബന്ധപ്പെടും. എത്രയും പെട്ടെന്ന് വരട്ടെ
∙ പമ്പ മലിനമാണെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് മനസിലാകുന്നില്ല. വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
മണ്ഡലകാലമെത്തിയിട്ടും എങ്ങുമെത്താതെയാണ് മുന്നൊരുക്കങ്ങള്‍. പമ്പാ അയ്യപ്പ സമ്മേളനത്തിന് ശേഷം കത്തിപ്പടര്‍ന്ന സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അടിമുടി ആടിയുലഞ്ഞതാണ് മുന്നൊരുക്കങ്ങള്‍ സ്തംഭിക്കാന്‍ പ്രധാന കാരണം. എന്നാല്‍ നിലവിലെ ബോര്‍ഡ് തുടര്‍ന്നേക്കും എന്ന ധാരണയോടെ ഏതാനും ദിവസം മുമ്പ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഒരുക്കങ്ങള്‍ വേഗതത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ആ ബോര്‍ഡിനെതിരെ ഹൈക്കോടതി പരാമര്‍ശം വന്നതോടെ ഭരണ തുടര്‍ച്ച ഉണ്ടാവില്ലെന്ന് നിലവിലെ ബോര്‍ഡ് ഭരണസമിതിക്കു ബോധ്യമായി. ഇതോടെ തുടക്കമിട്ട കാര്യങ്ങളും നിലച്ചു. മുന്നൊരുക്കങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വെച്ച് പുതിയ പ്രസിഡന്റിനെ പ്രതിരോധത്തിലാക്കി പ്രശാന്ത് രംഗത്തിറക്കി.
സാധാരണ മണ്ഡലകാലം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പു തന്നെ മുന്നൊരുക്കങ്ങൾ തുടങ്ങുമായിരുന്നു. എന്നാൽ നവംബർ 17 ന് വ്യശ്ചികം ഒന്നാണെന്ന കാര്യം പോലും സർക്കാർ മറന്നു . യാതൊരു ഒരുക്കങ്ങളും പൂർത്തിയായിട്ടില്ലെന്ന് സർക്കാർ സംവിധാനങ്ങൾ സമ്മതിക്കുന്നുണ്ട്. അവർ പടിയിറങ്ങിപോകുന്ന ബോർഡിന്റെ തലയിൽ ചാരിയിരിക്കുകയാണ് എല്ലാം.
വിവിധ വകുപ്പുകള്‍ ഏകീകരിച്ച് തീര്‍ത്ഥാടന കാലം വിജയിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടക്കേണ്ട അവലോകന യോഗങ്ങളും നടന്നിട്ടില്ല. പ്രധാനമായും കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി, പോലീസ്, കെഎസ്ഇബി, വനം വകുപ്പ്, പിഡബ്ലിയുഡി, ആരോഗ്യ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ദേവസ്വം മന്ത്രി പോലും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതയായ ടി.കെ. റോഡിന്റെ അറ്റകുറ്റപണികള്‍ പാതിവഴി നിലച്ച അവസ്ഥയിലാണ്. തിരക്കേറുന്ന റോഡില്‍ കലുങ്കുനിര്‍മ്മാണം മാത്രമാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. ഇതു മൂലം ഗതാഗതക്കുരുക്കും രൂക്ഷമാണ്. തിരുവല്ല മുതല്‍ കോഴഞ്ചേരി വരെയുള്ള 17 കിലോമീറ്റര്‍ പാത പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്.
ഇതാണ് ജയകുമാറിന്റെ ആശങ്കകൾ. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ജയകുമാറുമായി സഹകരിക്കുന്നില്ല.കൃത്യവും വ്യക്തവും രേഖാമൂലവുമുള്ള നിർദ്ദേശങ്ങൾ ഇല്ലാതെ ഉദ്യോഗസ്ഥർ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ല. മുൻ പ്രസിഡന്റുമാർ തങ്ങളെ ജയിലിലാക്കിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതാണ് കെ. ജയകുമാർ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്.
https://www.facebook.com/Malayalivartha
























