എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന..ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി..എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്...

കോവിഡ് വൈറസിന്റെ വ്യാപനം എത്രത്തോളം ഗുരുതരമായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുരുതരമായ മറ്റൊരു അവസ്ഥ കൂടി .എത്യോപ്യയിൽ അതിമാരക രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മാർബാഗ് എന്ന പേരിലുള്ള പുതിയ വൈറസാണ് സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഒമോ മേഖലയിൽ ഒമ്പത് പേരിൽ ഈ വൈറസ് ബാധ കണ്ടെത്തി. മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.എബോഗളയുടെ ഗണത്തിൽ പെടുന്ന ഫിലോ വൈറസാണ് മാർബഗ്.
എബോളയേക്കാൾ അതീവ അപകടകാരിയാണ് ഇത്. അപൂർവവും അപകടകാരിയുമായ ഹെമറേജ് ഫീവർ എന്നാൽ അമേരിക്ക ആസ്ഥാനമാക്കിയുള്ള സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ രോഗത്തെ വിശേഷിപ്പിക്കുന്നത്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഉമിനീർ, രക്തം തുടങ്ങിയ ശരീരസ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ, കുരങ്ങുകൾ പോലുള്ള രോഗബാധിതരായ വന്യമൃഗങ്ങളെ സ്പർശിക്കുന്നതിലൂടെയോ ആണ് അണുബാധ പകരുന്നത്.
പെട്ടെന്നുള്ള പണി, വിരയൽ, തലവേദന, പേശി വേദന എന്നിവയിൽ നിന്നാണ് ആദ്യകാല ലക്ഷണങ്ങൾ. സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങി എട്ട് ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. എൻപത്തിയെട്ട് ശതമാനം ആവശ്യമായ മരണനിരക്ക്.നവംബർ 12-നാണ് വൈറൽ പനി കേസ് റിപ്പോർട്ട് ചെയ്തത്. ആഫ്രിക്ക ഡിസിസിയാണ് ഇക്കാര്യം അറിയിച്ചത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധിക്കുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. മാർബർഗിന് നിലവിൽ ചികിത്സയേ വാക്സിനോ കണ്ടെത്തിയിട്ടില്ല.
പനി, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.ഈജിപ്ഷ്യൻ പഴംതീനി വവ്വാലുകളിലാണ് മാർബഗ് വൈറസ് ആദ്യമായി കണ്ടെത്തിയത്. എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്നാണ് മനുഷ്യലേക്ക് മാർബഗ് വൈറസ് പടരുന്നത്. ശരീര സ്രവങ്ങളിൽ നിന്നും രോഗ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ശരീര സ്രവത്തിന്റെ അംശമുള്ള വസ്ത്രങ്ങളിൽ നിന്നും ബെഡ്ഷീറ്റുകളിൽ നിന്നുപോലും വൈറസ് പടരാനുള്ള സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha



























