സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നിൽക്കുന്ന സർക്കാരിനെ പ്രതിരോധത്തിലാക്കി ശബരിമല മണ്ഡലകാല തീര്‍ത്ഥാടന ക്രമീകരണ പാളിച്ച: ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഒരുക്കങ്ങളെ ബാധിച്ചു...

ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങി രണ്ടാം ദിവസം തന്നെ ക്രമീകരണങ്ങള്‍ എല്ലാം പാളിയതില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. 15 മണിക്കൂറിലേറെ ക്യൂ നിന്നിട്ടും ദര്‍ശനം ലഭിക്കാത്തും ഭക്തര്‍ പന്തളത്ത് നിന്നും മാല ഊരി മടങ്ങുന്നതും പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും എന്ന് ഉറപ്പാണ്. നിലവില്‍ തന്നെ ശബരിമല സ്വര്‍ണക്കൊളളയുടെ പേരില്‍ നാണംകെട്ട് നില്‍ക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. അതിനൊപ്പമാണ് ശബരിമലയിലെ ഭക്തരുടെ ദുരിതവും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലെ കാര്യങ്ങളില്‍ ഇടപെടുന്നതിന് മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിരത്തുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ മന്ത്രി വിഎന്‍ വാസവന് അനുമതി ലഭിച്ചില്ലെന്നും പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പെട്ടന്ന് ഉണ്ടായ ഒന്നല്ല. നവംബർ പകുതിയോടെ പ്രഖ്യാപനം ഉണ്ടാകും എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഭരണകൂട വീഴ്ച തന്നെയാണ്. സീസണ്‍ തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ യോഗങ്ങള്‍ ചേര്‍ന്നും ചര്‍ച്ച ചെയ്തുമാണ് ശബരിമലയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് എങ്ങനെ ഈ ഒരുക്കങ്ങളെ ബാധിക്കും എന്ന ചോദ്യത്തിനും മറുപടിയില്ല.
https://www.facebook.com/Malayalivartha



























