പതിനെട്ടാം പടി കയറാതെ അയ്യപ്പ ദര്‍ശനമോ !! തലയില്‍ കൈവെച്ച് കരഞ്ഞ് വിശ്വാസം വ്രണപ്പെട്ട് അയ്യപ്പ ഭക്തര്‍; അഭിഷേകം നടത്തിയ നെയ്യ് പോലും കിട്ടിയില്ല സാറമ്മാരേ...ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെട്ട ! എല്ലാത്തിനും കാരണക്കാര്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും; വിശ്വാസികളുടെ ശബ്ദമായ് പൊട്ടിത്തെറിച്ച് ഹൈക്കോടതി പറഞ്ഞത്

ഒരുകാലത്തും ഇല്ലാത്ത വിധം ശബരിമലയില്‍ ആചാരം ലംഘിക്കപ്പെട്ടിരിക്കുന്നു. പതിനെട്ടാം പടി കയറ്റാതെ കിട്ടുന്ന വഴികളിലൂടെ ഭക്തരെ നടയ്ക്ക് മുന്നിലേക്ക് ഉന്തിത്തള്ളിവിട്ട് പോലീസ്. പടി കയറി മുകളിലെത്തി അയ്യപ്പനെ കാണുമ്പോള്‍ ഓരോ ഭക്തന്റെയും ഉള്ള് നിറയും. എന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിയതോടെ പോലീസ് ഭക്തരെ തള്ളിമാറ്റി പലവഴി കടത്തിവിടുന്നു. നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട് കുട്ടി അയ്യപ്പന്മാരെ ഓരോ പടിയും ക്ഷമയോടെ കയറ്റിവിടുന്ന കാഴ്ചകള്‍. അതുപോലെ വൈകല്യം ഉള്ളവരേയും പടികയറ്റിവിടുന്ന പോലീസിന്റെ വീഡിയോ കണ്ടിട്ടുള്ളവരല്ലെ നമ്മള്‍. എന്നാല്‍ ഈ മണ്ഡലകാലത്ത് അതൊന്നും സാധ്യമാകാത്ത അവസ്ഥയാണ്. ഇരുമുടിക്കെട്ടിലാക്കി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യും തേങ്ങയും മറ്റ് പൂജാസാധനങ്ങളും തോന്നുംപോലെ വാങ്ങി വലിച്ച് മൂലയിലേക്ക് ഇടുന്നു.
ശബരിമല യാത്രയുടെ പ്രധാന ഭാഗമാണ് ഇരുമുടിക്കെട്ട് ആചാരം. ശബരിമലയിലെ പ്രധാന വഴിപാട് നെയ്യഭിഷേകമാണ്. ശബരിമല ദര്‍ശനം നടത്തിയ ശേഷം, പതിനെട്ടാം പടി കയറിപ്പോകുമ്പോള്‍ ഇരുമുടിക്കെട്ടിലെ നെയ്യ് ഭഗവാന് അഭിഷേകം നടത്തുന്നു. തേങ്ങയില്‍ നെയ്യ് നിറയ്ക്കുമ്പോള്‍ ഓരോ ദേവതകളെയും അവിടെയുണ്ടെന്ന് സങ്കല്‍പ്പിക്കുന്നു. ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങകളാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. ഈ അഭിഷേകം സകല ദുരിതങ്ങളില്‍ നിന്നും മോചനം നല്‍കുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. അഭിഷേക ശേഷം ഈ നെയ്യ് ഭക്തര്‍ സ്വീകരിക്കുകയും, തേങ്ങാമുറി ആഴിയില്‍ കത്തിക്കുകയും ചെയ്യുന്നു. അഭിഷേകം ചെയ്ത നെയ് കിട്ടുന്നതിന് വേണ്ടി മണിക്കൂറുകള്‍ കാത്ത് നിന്ന് നിരാശയോടെ ഭക്തര്‍ മടങ്ങുന്നു. ദര്‍ശനം പോലും ശരിയായ രീതിയില്‍ ലഭിക്കുന്നില്ല. നടയുടെ മുന്നിലേക്ക് എത്തുമ്പോഴേ ഭക്തരെ തള്ളിമാറ്റുകയാണ് പോലീസ്. ആചാരം മുഴുവന്‍ ലംഘിക്കപ്പെട്ട് നിന്നിട്ടും ഭക്തര്‍ മുറവിളി കൂട്ടിയിട്ടും സര്‍ക്കാരോ ദേവസ്വംബോര്‍ഡോ അനങ്ങുന്നില്ല. പുതിയ പ്രസിഡന്റ് ജയകുമാര്‍ പാതിവഴിയില്‍ കിടന്ന് ഉരുകുന്നു. ദേവസ്വം മന്ത്രി കാലുവാരി ഓടി.
പ്രശ്‌നം സിസ്റ്റത്തിന്റെയാണ് അയ്യപ്പാ സര്‍ക്കാരിന് പിഴവില്ലെന്ന് പറയാന്‍ പറഞ്ഞു. അയ്യപ്പ ദര്‍ശനം സാധ്യമാകാത്തവര്‍ ഇരുമുടിക്കെട്ടുമായ് ക്ലിഫ് ഹൗസിലേക്ക് പിണറായി നാമം വിളിച്ച് ചെല്ല് ദര്‍ശനം കിട്ടിയേക്കും. അന്തം കമ്മികള്‍ അങ്ങനെയാണ് ചെയ്യുന്നത്. അവര്‍ക്ക് പിണറായി ദൈവം ആണ്. ഇരുമുടിയില്‍ കുറച്ച് സ്വര്‍ണം കൂടി വെച്ചാല്‍ പിണറായി ദൈവം കടാക്ഷിക്കും. സോഷ്യല്‍മീഡിയ നിറഞ്ഞ് ട്രോള്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുട്ടിടിച്ച് നില്‍ക്കുന്നവര്‍ക്ക് ഇടിത്തീയായി സുരക്ഷാ പാളിച്ചയും. ഹൈക്കോടതിയും സര്‍ക്കാരിനെ കുടഞ്ഞെറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായ് സര്‍ക്കാര്‍ പിടിപ്പുകേടുകള്‍ക്കും അഴിമതികളിലും കോടതികളുടെ വായില്‍ കയറി ഇറങ്ങുകയാണ് പിണറായി സര്‍ക്കാര്‍. അതിന്റെ കൂടയാണ് ശബരിമലയില്‍ പണികിട്ടിയത്. കൊള്ളക്കേസില്‍ സര്‍ക്കാര്‍ ദേവസ്വംബോര്‍ഡ് സംഘങ്ങളോട് ഹൈക്കോടതി ശബരിമല ബെഞ്ച് പൊട്ടിത്തെറിച്ചിരിക്കെ വീണ്ടും കോടതിയുടെ വായിലേക്ക് ഇരട്ടച്ചങ്കന്‍.
ശബരിമല ആചാരം മുഴുവന്‍ ചവിട്ടിത്തേക്കപ്പെടുന്നതില്‍ കലിതുള്ളുകയാണ് വിശ്വാസികള്‍. ഇന്ന് ഹൈക്കോടതി ദേവസ്വംബോര്‍ഡിനോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. മണ്ഡല മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ 6 മാസം മുന്‍പേ തുടങ്ങേണ്ടതല്ലെ. എന്നിട്ട് എന്ത് നോക്കി നില്‍ക്കുകയായിരുന്നുവെന്ന്. ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്. പാളിച്ച സംഭവിച്ചിരിക്കുന്നത് പ്രസാന്തിനും കൂട്ടര്‍ക്കുമാണ്. പ്രശാന്തും സംഘവും സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് ഭയന്ന് കഴിയുകയായിരുന്നു. ശബരിമല മണ്ഡലകാലത്തിന്റെ ഒരുക്കം ശ്രദ്ധിച്ചില്ല. ജയകുമാര്‍ ഐഎഎസ് രണ്ടാഴ്ച മുന്‍പ് അധികാരം ഏറ്റെടുക്കുമ്പോള്‍ സര്‍വ്വ സജ്ജമായെന്ന് വീമ്പടിച്ചതും പ്രശാന്ത് തന്നെയാണ്. അടപടലം സര്‍ക്കാരിനേയും കുടുക്കിയത് പ്രശാന്തും സംഘവും. പിണറായി വിജയനും എംവി ഗോവിന്ദനും കലിയിളകി നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെള്ളിടിയേറ്റിരിക്കുകയാണ് സിപിഎമ്മിന്. സ്വര്‍ണക്കൊള്ളയില്‍ വാ തുറക്കാന്‍ കഴിയാതെ പിരിവെട്ടി നില്‍ക്കുമ്പോള്‍ അടുത്ത പൊല്ലാപ്പ്. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി. ഈ സര്‍ക്കാരിന്റെ പിടിപ്പുകേടിന് പാര്‍ട്ടി നാണംകെട്ട് നില്‍ക്കേണ്ടി വരുന്നുവെന്ന് പിണറായിക്ക് നേരെ വിരല്‍ചൂണ്ടി വിമര്‍ശനം ശക്തമാകുന്നു. എല്ലാക്കാലത്തും ശബരിമല വിഷയത്തില്‍ സിപിഎമ്മിന് വാ പൂട്ടിക്കെട്ടേണ്ട ഗതികേട്. വിശ്വാസത്തിനും വിശ്വാസികള്‍ക്കുമൊപ്പമാണ് പാര്‍ട്ടിയെന്ന് ക്യാപ്‌സൂളിറക്കി വെളുപ്പിച്ചോണ്ട് വരുമ്പോള്‍ പിന്നിലൂടെ ചീട്ടുകൊട്ടാരം പോലെ എല്ലാം തകര്‍ന്നടിയുന്നു.
ശബരിമലയിലെ പാളിച്ച ആയുധമാക്കി പ്രതിപക്ഷങ്ങള്‍. മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരിമലയെ സര്‍ക്കാര്‍ കുഴപ്പത്തിലാക്കി. സ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കിയെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പമ്പയില്‍ ചെന്ന് ഏകോപനം നടത്തിയിരുന്നു. ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല. കുടിവെള്ളവുമില്ല, ടോയ്‌ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായെന്നും അദ്ദേഹം ആരോപിച്ചു. യുഎഡിഎഫ് സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ശബരിമലയില്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വമേറ്റെടുത്ത് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്ക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു. വൃശ്ചികം ഒന്നിന് നട തുറന്ന ദിവസം മുതല്‍ ശബരിമലയിലെത്തിയ അയ്യപ്പന്‍മാര്‍ തിക്കിലും തിരക്കിലും പെട്ട് കഷ്ടപ്പെടുകയാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്ന കുഞ്ഞയ്യപ്പന്‍മാരും മാളികപ്പുറങ്ങളും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. പുതിയ ദേവസ്വം ബോര്‍ഡ് ആണ് ചാര്‍ജ് എടുക്കുന്നതെന്നറിയാമായിരുന്നിട്ടും ദേവസ്വം മന്ത്രി ശബരിമല തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാലേക്കൂട്ടി ഒരു തയാറെടുപ്പും നടത്തിയില്ല. വൃശ്ചികം ഒന്നിന് നട തുറക്കുമ്പോള്‍ ശബരിമല സന്നിധാനത്തെത്തുന്ന പതിവ് രീതിയും ദേവസ്വം മന്ത്രി ഉപേക്ഷിച്ചു. വകുപ്പ് തല ഏകോപനത്തില്‍ വലിയ പാളിച്ച സംഭവിച്ചിരിക്കുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ കേന്ദ്രസേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടില്ല. ശബരിമലയോടും അയ്യപ്പന്മാരോടുമുള്ള സര്‍ക്കാരിന്റെ ഉദാസീനതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആര്‍.വി. ബാബു പറഞ്ഞു.
ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങള്‍ പാളിയതിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച്. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും കോടതി ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാല്‍ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാന്‍ പാടുകയുള്ളുവെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ ഏകോപനം ഇല്ലലോയെന്നും കോടതി വിമര്‍ശിച്ചു. ദുരന്തം ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്നും കുട്ടികളടക്കം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ശാസ്ത്രീയമായി ഭക്തരെ കയറ്റിവിടണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ഇന്നലെ തിരക്ക് മൂലം ദര്‍ശനം നടത്താന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് തിരക്ക് അല്‍പമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ശബരിമലയില്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണില്‍ വിളിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടിരുന്നു
ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയില്‍ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനല്‍കി. പാരിപ്പള്ളിയില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയായി നല്‍കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയില്‍ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാല്‍, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുക ആണെന്നുമായിരുന്നു തീര്‍ത്ഥാടകര്‍ പ്രതികരിച്ചത്. ഇന്ന് രാവിലെ നിലയ്ക്കലില്‍ വെച്ച് ഇവരെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എഡിജിപി ശ്രീജിത്ത് ഇവരുമായി ഫോണില്‍ സംസാരിച്ചു. പ്രശ്‌നം വഷളായതോടെ പോലീസും പരമാവധി ഇടപെടല്‍ നടത്തുകയാണ്. എന്നാല്‍ എത്രപേരെ നിങ്ങള്‍ തിരികെ വിളിപ്പിക്കും. ദര്‍ശനം ലഭിക്കാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്തര്‍ ഇന്നും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ട് അഴിച്ച് നെയ്യഭിഷേഖം നടത്തി മാലയൂരി മടങ്ങി. ഇന്നലത്തെ തിരക്കില്‍പെട്ട് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയവരാണ് പന്തളത്തെത്തി മാലയൂരിയശേഷം മടങ്ങിയത്. ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായത്. ഇന്ന് രാവിലെ മുതല്‍ തിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ഭക്തര്‍ സുഗമമായിട്ടാണ് ദര്‍ശനം നടത്തുന്നത്.
https://www.facebook.com/Malayalivartha

























