Al-ഫലാഹ് ബോംബിട്ട് തകർക്കും..! വിദ്യാര്‍ത്ഥികളെ കാണാനില്ല കൊന്ന് കുഴിച്ച് മൂടി..!അവറ്റകളുടെ ശവം തോണ്ടി പുറത്തിടുമെന്ന് ഷാ

ദല്‍ഹി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായതിനു പിന്നാലെ ഫരീദാബാദ് അല്‍ ഫലാഹ് സര്‍വകലാശാലയിലെ ജിവനക്കാരെയും പത്തോളം വിദ്യാര്‍ത്ഥികളെയും കാണാനില്ല. സര്‍വകലാശാലയില്‍ അറിയിക്കാതെയാണ് ഇവര്‍ പോയത്. ഇവരില്‍ മൂന്ന് പേര്‍ കശ്മീര്‍ സ്വദേശികളാണ്. ഫോണുകള്‍ സ്വിച്ച്ഓഫാണ്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോ. ഉമര്‍ നബി അല്‍ ഫലാഹ് സര്‍വകലാശാലയിലെ അസി. പ്രൊഫസറായിരുന്നു. അറസ്റ്റിലായ രണ്ടു പേരും യൂണിവേഴ്‌സിറ്റി ജീവനക്കാരാണ്. ഇവരുമായി അടുപ്പമുള്ള വിദ്യാര്‍ത്ഥികളാണ് കാണാതായത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. കാണാതായവരില്‍ പലര്‍ക്കും ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയുണ്ട്.
കേസില്‍ സര്‍വകലാശാലാ ജീവനക്കാര്‍ മുഖ്യപ്രതികളാണ്. ഇവര്‍ക്കു ജയ്‌ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. സര്‍വകലാശാലാ ലാബില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് കോളര്‍ ഭീകരവാദത്തിന്റെ മൊഡ്യൂള്‍ അല്‍ ഫലാഹ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ആത്മഹത്യാകുതിരാക്രമണത്തിന് പിന്നാലെ, ‘വൈറ്റ് കോളർ’ ഭീകരമോഡ്യൂളിന്റേതായ പ്രവർത്തനരീതി സംബന്ധിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ജൈഷ്–എ–മുഹമ്മദ് (JeM) ബന്ധമുള്ള ഈ സംഘത്തെ രൂപീകരിച്ചത് ഹരിയാനയിലെ ഫരീദാബാദിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർമാരും അധ്യാപകരും ഉൾപ്പെടുന്ന, പുറത്തുനിന്ന് ‘വിദ്യാഭ്യാസ–പ്രവർത്തകർ’ എന്നിങ്ങനെ തോന്നിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസക്കാർ. ഭീകരസംഘടനകൾക്ക് പുതുതലമുറയ്‌ക്ക് ആശയവൽക്കരണം നൽകാനും രഹസ്യപ്രവർത്തനം ഉറപ്പാക്കാനുമുള്ള പുതിയ മോഡലാണിതെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
സംഘത്തിലെ എല്ലാ പ്രധാനപ്രതികൾക്കും സ്പഷ്ടമായ ചുമതലകളുണ്ടായിരുന്നു. ഭീകരപ്രവർത്തനത്തിനാവശ്യമായ രാസവസ്തുക്കൾ എത്തിക്കൽ, വിദ്യാർത്ഥികളെയും സ്ത്രീകളേയും ആശയപരമായി തീവ്രവൽക്കരണം, ഫണ്ടിംഗ്, ആയുധവിതരണം, ബോംബ്തയ്യാറാക്കൽ, വാഹനമൊരുക്കൽ തുടങ്ങി വൈവിധ്യമാർന്ന ചുമതലകൾ ഓരോരുത്തരും കൈകാര്യം ചെയ്തുവെന്ന് എൻഐഎക്കും മറ്റ് അന്വേഷണ ഏജൻസികൾക്കും ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
ഉമർ-ബിൻ-ഖത്താബ് അലയാസ് ഹൻജുള്ള
പാക്കിസ്ഥാൻ ആസ്ഥാനമായ പ്രവർത്തകൻ. ജമ്മു–കശ്മീരിലെ ഷോപ്പിയാനിലെ മൗലവി ഇർഫാൻ അഹമ്മദുമായി നേരിട്ടുള്ള ബന്ധത്തിലൂടെ സംഘത്തിന്റെ ആശയ–ബന്ധം ഉറപ്പിക്കുന്നതായിരുന്നു ഇവന്റെ പങ്ക്. JeM ന്റെ മദ്ധ്യകേന്ദ്രവുമായി ബന്ധിപ്പിച്ച പ്രധാന കണ്ണി.
മൗലവി ഇർഫാൻ അഹമ്മദ്
ഷോപ്പിയാനിലെ ഒരു പള്ളിയിലെ മൗലവി. ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ തീവ്രവൽക്കരിക്കുകയും JeM-ന്റെ ‘വൈറ്റ് കോളർ’ മോഡ്യൂളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുകയായിരുന്നു പ്രധാനചുമതല. ഡോക്ടർമാരെയും വിദ്യാർത്ഥികളെയും ആശയപരമായി സ്വാധീനിച്ച പ്രധാന ‘ബ്രെയിൻ’ ഇദ്ദേഹമാണ്. ആദ്യം മുജമ്മിൽ ഷക്കീലിനെ അടുപ്പിച്ച് റിക്രൂട്ട് ചെയ്തത് ഇർഫാൻ അഹമ്മദാണ്.
മുജമ്മിൽ ഷക്കീൽ
ഫരീദാബാദ് അൽ–ഫലാഹ് സർവകലാശാലയിലെ ഡോക്ടർ. സംഘം രൂപപ്പെട്ടതിൽ നിർണ്ണായക പങ്കുവഹിച്ച മുഖ്യ പ്രതി. ഒരേ സ്ഥാപനത്തിലെ മറ്റ് ഡോക്ടർമാരായ മുജാഫർ അഹമ്മദ്, ആദിൽ അഹമ്മദ് റാഥർ, ഷാഹിൻ സഈദ് എന്നിവരെ റിക്രൂട്ട് ചെയ്‌തത് ഷക്കീലാണ്. വിദ്യാർത്ഥികളിൽ ആശയപരമായ സ്വാധീനവും രാസവസ്തുക്കളുടെ ഗതാഗതവും സുരക്ഷിതമായി കൈകാര്യം ചെയ്തത് ഇയാളായിരുന്നു. ക്യാംപസിലെ സൗഹൃദവലയങ്ങൾ ഉപയോഗിച്ച് ഭീകരവിപുലീകരണം നടത്തിയതും ഇയാളുടെ നീക്കമായിരുന്നു.
ഷാഹിൻ സഈദ്
ലക്നൗ സ്വദേശിനി. അൽ–ഫലാഹ് സർവകലാശാലയിലെ അധ്യാപിക. ഭീകരമോഡ്യൂളിന്റെ സാമ്പത്തികശൃംഖല ഏകോപിപ്പിക്കുന്നതായിരുന്നു പ്രധാന ചുമതല. ഏകദേശം 20 ലക്ഷം രൂപ സംഘം ശേഖരിക്കാൻ ഇവൾ നേതൃത്വം വഹിച്ചു. JeM-ന്റെ വനിതാ യൂണിറ്റായ ‘ജമാഅത്–ഉൽ–മുമിനാത്ത്’ വഴിയായി ദാരിദ്ര്യത്തിലായ സ്ത്രീകളെ ആശയവൽക്കരിച്ച് സംഘടനയിലെത്തിക്കുന്നതും ഇവൾ ചെയ്തതായാണ് കണ്ടെത്തൽ.
ആമിർ റഷീദ് അലി
ജമ്മു–കശ്മീരിലെ സ്വദേശി. ആത്മഹത്യാക്രമണം നടത്തിയ ഉമർ ഉൻ നബിക്ക് നേരിട്ട് സഹായം നൽകിയ മുഖ്യസംഘാടകൻ. സ്‌ഫോടകവസ്തുക്കളുടെ തയ്യാറെടുപ്പിലും ആക്രമണപദ്ധതിയുടെ ഫൈനൽ എക്സിക്യൂഷനിലും നിർണ്ണായക പങ്കു വഹിച്ചു. എൻഐഎ ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ച ഐ–20 കാർ ക്രമീകരിച്ചതും ഇവനാണ്.
ആദിൽ അഹമ്മദ് റാഥർ
ജമ്മു–കശ്മീരിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്‌തത് റാഥറെയാണ്. ഇതിലൂടെ മുഴുവൻ മോഡ്യൂളും പുറത്തുവന്നു. ആയുധങ്ങൾ ശേഖരിച്ച് സംഘത്തിന് എത്തിക്കലാണ് മുഖ്യചുമതല. റാഥറിന്റെ ചോദ്യം ചെയ്യലിലാണ് മുജമ്മിൽ ഷക്കീലിനെയും ഷാഹിൻ സഈദിനെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞത്. 2,900 കിലോ സ്‌ഫോടകവസ്തു ഫരീദാബാദിൽനിന്ന് പൊലീസ് വീണ്ടെടുത്തത് ഇയാളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കുന്നു.
ഉമർ ഉൻ നബി
ആത്മഹത്യാക്രമണം നടത്തിയ പ്രധാനപ്രതി. ഡൽഹിയിൽ മണിക്കൂറുകളോളം കാർ ഓടിച്ച് ഉയർന്ന തിരക്കുള്ള ഭാഗത്ത് എത്തിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള സ്‌ഫോടകവസ്തു നിർമ്മാണത്തിൽ പരിശീലനം ലഭിച്ചിരുന്നതായി കണ്ടെത്തൽ. ആക്രമണത്തിനു മുൻപ് അവൻ റെക്കോർഡ് ചെയ്ത വീഡിയോയിൽ കാണുന്ന അതിതീവ്രവൽക്കരണം അന്വേഷണക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ജാസിർ ബിലാൽ വാണി അലയാസ് ദാനിഷ്
സംഘത്തിന്റെ ‘സാങ്കേതികവിദഗ്ധൻ’. ബോംബ് നിർമ്മാണത്തിൽ പരിശീലനം ലഭിച്ചിരുന്ന ഇയാളെ ഉമർ ഉൻ നബി നേരിട്ടാണ് റിക്രൂട്ട് ചെയ്തത്. ഡ്രോണിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുക, റോക്കറ്റ്–മോഡ്യൂളുകൾ സജ്ജീകരിക്കുക എന്നിവയാണ് ഇയാൾക്ക് നൽകിയ ചുമതല.
പുതിയ വെളിപ്പെടുത്തൽ
മുജമ്മിൽ ഷക്കീൽ പരിചയപ്പെട്ട ഒരു മൊബൈൽ ഷോപ്പ് ഉടമയ്‌ക്കു രണ്ടും വലിയ യന്ത്രങ്ങൾ — ഒരു സ്റ്റാപ്ലർ പോലുള്ള ഉപകരണവും ഒരു ഗ്രൈൻഡിങ് മെഷീനും കൈമാറിയിരുന്നു. ഇപ്പോൾ പൊലീസ് ഷോപ്പ് ഉടമ യ വിശദമായി ചോദ്യം ചെയ്യുന്നു. രണ്ട് വർഷം മുൻപ് ഷോപ്പ് ഉടമയുടെ കുഞ്ഞിന് പൊള്ളലേറ്റപ്പോൾ ചികിത്സയ്‌ക്കായി അൽ–ഫലാഹ് സർവകലാശാലയിൽ എത്തിയതാണ് ഷക്കീലുമായി സൗഹൃദത്തിന്റെ തുടക്കം.
https://www.facebook.com/Malayalivartha

























