കടലിൽ കുഞ്ഞുങ്ങൾ CCTV -യിൽ കണ്ട് അച്ഛൻ..! മരണത്തിൽ നിലവിളിച്ച് പ്രവാസി..! തൂക്കി കൊല്ലും..! കോടതി..!

വീട്ടിലാരോടും പറയാതെ കടൽതീരത്തേയ്ക്ക് പോയ രണ്ട് വിദ്യാർഥികൾ റാസൽഖൈമ പഴയ കോർണിഷ് ബീച്ചിൽ മുങ്ങിമരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞുണ്ടായ അപകടത്തിൽ പാക്കിസ്ഥാൻ സ്വദേശികളായ പന്ത്രണ്ടുകാരൻ ഒമർ ആസിഫും സുഹൃത്ത് ഹമ്മാദുമാണ് മുങ്ങിമരിച്ചത്. സ്കൂൾ വിനോദയാത്രയ്ക്ക് പോകാൻ തയാറെടുപ്പുകൾ നടത്തി സന്തോഷത്തിലിരിക്കെയാണ് ഒമറിനെ മരണം തട്ടിയെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവായ കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കൂട്ടുകാരുടെ വിളി വന്നതും ഒമർ വീട്ടിൽ നിന്ന് പുറത്തുപോയതും. സാധാരണ വൈകുന്നേരങ്ങൾക്ക് മുൻപ് പുറത്തിറങ്ങാത്ത പ്രകൃതമായിരുന്നു ഒമറിന്റേതെന്ന് പിതാവ് മുഹമ്മദ് ആസിഫ് പറഞ്ഞു. പിതാവിന്റെ മൊബൈൽ ഷോപ്പിൽ നിന്ന് 100 മീറ്റർ അകലെയുള്ള അബായ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ വൈകിട്ട് 4.28-ന് കുട്ടികൾ നടന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഒമറിന്റെ ഇളയ സഹോദരനായ ഒൻപതുവയസ്സുകാരൻ ഉമർ പിതാവിന്റെ കടയിലേക്ക് തനിയെ എത്തിയപ്പോഴാണ് എന്തോ പന്തികേട് മുഹമ്മദ് ആസിഫിന് തോന്നിയത്. വൈകാതെ തന്നെ കുട്ടികൾ കടലിൽ അപകടത്തിൽ പെട്ടെന്ന വിവരം അയൽവാസി അറിയിക്കുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തനായ പിതാവ് സഖർ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.
നീന്തൽ വശമില്ലാതിരുന്ന ഒമർ ഇതിനു മുൻപ് ഒരിക്കൽ കടലിൽ പോയതിന് പിതാവ് കർശനമായി വിലക്കിയിരുന്നു. എന്നാൽ ആ താക്കീതുകൾ അവഗണിച്ച് കൂട്ടുകാർക്കൊപ്പം പോയതാണ് ഒടുവിൽ ദുരന്തത്തിൽ കലാശിച്ചത്. സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കായി ഫോമും പണവും ശരിയാക്കി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ഒമർ. പാക്കിസ്ഥാനിലുള്ള ബന്ധുക്കളെ കാണാൻ പോകണമെന്ന മോഹവും ബാക്കിയാക്കിയാണ് ഒമർ യാത്രയായതെന്ന് പിതാവ് പറഞ്ഞു. അധ്യാപകരും സഹപാഠികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. രണ്ട് പിഞ്ചുബാലന്മാരുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാ
https://www.facebook.com/Malayalivartha



























