ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും; എസ്ഐടി അറസ്റ്റിന് മുമ്പ് എ.പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ

പത്മകുമാറിനെ തൂക്കിയെടുത്ത് SIT ദാ പോകുന്നു... ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും. എസ്ഐടി അറസ്റ്റിന് മുമ്പ് എ. പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്ത. ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായകമായ നടപടിയാണ് ഇന്നുണ്ടായിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് എസ്ഐടി.
വ്യാഴാഴ്ച രാവിലെ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായിരുന്നു. പിന്നാലെ, വൈകുന്നേരം മൂന്നുമണിയോടെയാണ് എസ്‌ഐടി ഉദ്യോഗസ്ഥർ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽവെച്ചായിരുന്നു ചോദ്യംചെയ്യൽ. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുൻ എം.എൽ.എയുമാണ് പത്മകുമാർ. ശബരിമല സ്വർണക്കൊള്ളക്കേസിൽ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) വിലയിരുത്തൽ. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. മുരാരി ബാബു മുതൽ എൻ. വാസു വരെയുള്ള പ്രതികൾ പത്മകുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാർ പറഞ്ഞിട്ടാണ് സ്വർണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
സ്വർണക്കൊള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നൽകിയിരുന്നു. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. അതേ സമയം 'ഉപ്പുതിന്നവൻ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ പത്മകുമാർ അനുഭവിക്കേണ്ടി വരും. അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ചോദ്യം ചെയ്യുന്നേയുള്ളു. മറ്റ് കുറെ നടപടികൾ ഉണ്ടല്ലോ' ശിവൻ കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എന്നാൽ സിപിഎമ്മിനെതിരെയടക്കം രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്.പ്രതിപക്ഷ നേതാവ് എറണാകുളം വടക്കേകര, വാവക്കാട് മാധ്യമങ്ങളോട് പറഞ്ഞത് - ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രമുഖ സി.പി.എം നേതാവും ദേവസ്വം പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിക്ക് നല്‍കിയ അധികാരം ഉപയോഗിച്ചു കൊണ്ടാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചത്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍ വാസുവിന് പിന്നാലെയാണ് പത്മകുമാറും ജയിലിലേക്ക് പോകുന്നത്. മുന്‍ ദേവസ്വം മന്ത്രിയെയാണ് എസ്.ഐ.ടി ഇനി ചോദ്യം ചെയ്യേണ്ടത്.
കടകംപള്ളി സുരേന്ദ്രനും കൊള്ളയില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്. ഏതോ ഒരു പോറ്റിയാണ് പ്രശ്‌നമെന്നാണ് ആദ്യം പറഞ്ഞത്. ആ പോറ്റിയുടെ നേതൃത്വത്തിലും ഇത്രയും വലിയ കൊള്ള നടന്നിട്ടും അത് മറച്ചുവയ്ക്കുകയായിരുന്നെന്ന് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ടാണ് പോറ്റിക്കെതിരെ ദേവസ്വവും സര്‍ക്കാരും കേസ് നല്‍കാതിരുന്നതെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. പോറ്റി കുടുങ്ങിയാല്‍ സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും അറിയാമായിരുന്നു. അതുകൊണ്ടാണ് പോറ്റിക്കെതിരെ കേസെടുക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറച്ചു വയ്ക്കാന്‍ കഴിയാത്തതു കൊണ്ടാണ് സി.പി.എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചത്.
കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയെ കുറിച്ച് കടകംപള്ളി സുരേന്ദ്രന്‍ നല്ല അഭിപ്രായം മറഞ്ഞത് പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. എസ്.ഐ.ടി അറസ്റ്റു ചെയ്ത ശേഷവും എന്‍ വാസു മികച്ച ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് കടകംപള്ളി ന്യായീകരിച്ചത്. വാസു തനിക്കെതിരെ മൊഴി കൊടുക്കുമെന്ന് പേടിച്ചാണ് കടകംപള്ളി വാസു വലിയ സംഭവമാണെന്നു പറഞ്ഞത്.
എല്ലാം അറിഞ്ഞിട്ടും വീണ്ടും കൊള്ള നടത്താനാണ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. അത് ഇപ്പോഴത്തെ മന്ത്രി വാസവന്റെ അറിവോടെയായിരുന്നു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നു. അയ്യപ്പ വിഗ്രഹം പോലും കൊള്ളയടിക്കുന്നവരായി സര്‍ക്കാര്‍ മാറി. അയ്യപ്പന്റെ സ്വര്‍ണം ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്? ഒരു മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ടവര്‍ ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ഇക്കാര്യത്തില്‍ ഭരണ നേതൃത്വം മറുപടി പറയണം.
കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം പോകണം. പ്രതിപക്ഷം പറഞ്ഞതെല്ലാം ഹൈക്കോടതി വിധിയിലുണ്ട്. ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്‍പം വിറ്റതെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിന് കടകംപള്ളി എനിക്കെതിരെ കേസ് കൊടുത്തു. ഇതു തന്നെയാണ് കോടതിയും പറഞ്ഞത്. വലിയ വില കൊടുത്ത് വാങ്ങാന്‍ പറ്റുന്നവര്‍ക്ക് അത് വിറ്റിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പ്രതിപക്ഷം പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഒരു തെറ്റുമില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് കൊള്ള നടന്നത്. കൊള്ള നടന്നെന്ന് അറിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം നേതൃത്വം നടത്തിയതും തെറ്റാണ്. ഇതൊക്കെ കേരളം ചര്‍ച്ച ചെയ്യും. അതിന് കേരളം ശക്തമായ തിരിച്ചടി നല്‍കുക തന്നെ ചെയ്യും.
അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്ത സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദന് മാത്രമെ കാണൂ. പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന് ഗോവിന്ദന്‍ പറയുന്നതിന്റെ അര്‍ത്ഥം, രക്ഷിക്കാന്‍ ഇനിയും ശ്രമം നടത്തുമെന്നാണ്. എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയാണ് അറസ്റ്റു ചെയ്തത്. പ്രതികളെ രക്ഷിക്കാന്‍ പല ശ്രമങ്ങളും നടത്തി. കോടതി ഇടപെട്ടാണ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ചത്. അതുകൊണ്ടാണ് പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്ത്. നവീന്‍ ബാബുവിന്റെ കേസ് അന്വേഷിച്ച് പി.പി ദിവ്യയെ രക്ഷിച്ച ശ്രമിച്ച ഉദ്യോഗസ്ഥനെ ഇപ്പോള്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായതു പോലെ ഈ കേസ് അന്വേഷിക്കുന്നവരും സ്ഥാനാര്‍ത്ഥികളായേനെ. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചത്. എന്തായാലും ഗോവിന്ദന്റെ തൊലിക്കട്ടി അപാരം തന്നെ.
https://www.facebook.com/Malayalivartha
























