നാളെ ആ അറസ്റ്റ് പത്മകുമാർ ഒറ്റി...! പത്മകുമാറിന്റെ ചോദ്യം ചെയ്യൽ നിർണ്ണായകം

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്എ ടിയുടെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു. നാളെ വൈകീട്ട് 5 വരെ എസ്എടി പത്മകുമാറിനെ ചോദ്യം ചെയ്യും. പത്മകുമാറിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമുണ്ടെന്നും ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ്എടി കോടതിയെ അറിയിച്ചു.
പത്മകുമാറിനെ വൈദ്യ പരിശോധനയക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനാണ് സാധ്യത. കോടതിയിൽ നിന്നും പുറത്തിറക്കിയ പത്മകുമാറിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. പത്മകുമാറിനെ കൊണ്ടുപോകുന്ന പൊലീസ് വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചു. ബിജെപി പ്രവർത്തകരെ തള്ളമാറ്റിയാണ് ഒടുവിൽ വാഹനം മുന്നോട്ട് നീങ്ങിയത്.
കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ശശിധരൻ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. അതേസമയം ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ വൈകിട്ട് 4 മണിക്ക് കോടതി പരിഗണിക്കും. കേസിൽ അന്വേഷണസംഘത്തിന് ഹൈക്കോടതി അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. അതിനാൽ തന്നെ പത്മകുമാറിന്റെ ചോദ്യം ചെയ്യാൽ നിർണ്ണായകമാണ്.
https://www.facebook.com/Malayalivartha























