തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍

തിരുവനന്തപുരം ലുലുമാളില്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ നാലുദിവസത്തെ ആനിവേഴ്‌സറി സെയില്‍ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്‌സറി സെയില്‍ ഈ മാസം 21 ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം വരെ ഓഫര്‍ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്‌നൈറ്റ് സെയിലുമുണ്ടാകും. ഡിസംബര്‍ 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ലുലുവില്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ക്ക് പുറമേ മറ്റു പല ആനുകൂല്യങ്ങളും ലഭ്യമാണ്.
ഗോള്‍ഡ് കോയിന്‍ ഉള്‍പ്പെടെ ദിവസവും നിരവധി സമ്മാനങ്ങളുമുണ്ടാകും. വാര്‍ഷികത്തോടനുബന്ധിച്ച് 2026 ജനുവരി 12 വരെ പല ഉത്പന്നങ്ങളും അന്‍പത് ശതമാനം വരെ ഓഫറില്‍ ലുലുവില്‍ നിന്ന് വാങ്ങാവുന്നതാണ്. ഈ കാലയളവില്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് ഒരുവര്‍ഷം മുഴുവന്‍ ലുലുമാളില്‍ നിന്ന് സൗജന്യമായി ഷോപ്പിങ് നടത്താനുള്ള അവസരവും ലഭിക്കും.
നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലുമാളില്‍ ആഘോഷവും റീറ്റെയില്‍ അവാര്‍ഡ് ചടങ്ങും സംഘടിപ്പിച്ചു. മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുമെന്ന് ലുലുഗ്രൂപ്പ് ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ അറിയിച്ചു. തിരുവനന്തപുരം റീജിയണില്‍ കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും സ്‌റ്റോറുകളും അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























