വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. വിഷയത്തില്‍ തന്റെയും പാര്‍ട്ടിയുടെയും നിലപാടുകള്‍ നേരത്തെ തന്നെ വ്യക്തമാണെന്നും, വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരുകളുടെ കയ്യില്‍ ഇരിക്കരുത് എന്നതാണ് തന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം ഈ അവസരത്തില്‍ വ്യക്തമാക്കി.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതികളാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ വഴികളിലൂടെ വേണം ഇത്തരം കാര്യങ്ങളില്‍ പരിഹാരം കാണാന്‍. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും രാഷ്ട്രീയക്കാര്‍ അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















