Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി

15 FEBRUARY 2026 11:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല പുറത്തെടുക്കാനായി എനിമയടക്കം നല്‍കി കാത്തിരുന്ന പൊലീസിനെ കബളിപ്പിച്ച് പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. പ്രതി സമീന പൊലീസിന്റെ പിടിയിലായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെയാണ് സംഭവം. നാല് ദിവസമായി സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്ന് രാത്രിയോടെ നാടകീയ സംഭവം ഉണ്ടായത്. സമീന ശുചിമുറിയില്‍ പോയപ്പോള്‍ മാല പുറത്തു വന്നു. എന്നാല്‍ പെട്ടെന്ന് തന്നെ പൊലീസുകാരെ കബളിപ്പിച്ച ഇവര്‍ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതല്‍ വീണ്ടെടുക്കല്‍ അവതാളത്തിലായി. അതിനിടെ പ്രതി സമീനയെ റിമാന്‍ഡ് ചെയ്തു. പൊലീസുകാരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്.

നാല് ദിവസം മുന്നെയാണ് നിലമ്പൂരിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല തട്ടിപ്പറിച്ച് പാലേമാട് കല്ലന്‍കുന്നന്‍ സമീന വിഴുങ്ങിത്. പിന്നാലെ പിടിയിലായ സമീനയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ ആഭരണം കണ്ടെത്തിയിരുന്നു. വയറ്റില്‍നിന്ന് മാല പുറത്തെടുക്കാനായി എനിമ നല്‍കിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വീണ്ടും എനിമ നല്‍കിയിട്ടും തൊണ്ടിമുതല്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡിലേക്കും മാറ്റുകയായിരുന്നു. എനിമ നല്‍കി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് വനിത സി പി ഒ മാരുടെ കാവലിലായിരുന്നു പ്രതി. ഇതിനിടയിലാണ് ഇന്ന് രാത്രിയോടെ മാല പുറത്തുവന്നതും പൊലീസുകാരെ കബളിപ്പിച്ച് സമീന അത് ക്ലോസറ്റിലേക്ക് ഒഴുക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (1 hour ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (1 hour ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (1 hour ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (3 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (3 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (4 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (4 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (12 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (13 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (13 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (15 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (17 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (17 hours ago)

Malayali Vartha Recommends