കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ ആകെ പോളിങ് ശതമാനം 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,952 വോട്ടിന്റെ 78.27 ശതമാനം ആയിരുന്നു. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ആകെ ശതമാനം 79.63 ആയതെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.
സര്‍വീസ് വോട്ടിന്റെ എണ്ണം ഉള്‍പ്പെടെ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അന്തിമ കണക്കു നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. വോട്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ വൈകിയിട്ടില്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ കണക്ക് സമാഹരിക്കാന്‍ മൂന്നു ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റല്‍ വോട്ടിന്റെ എണ്ണം ആകെ 3,68,193
മുതിര്‍ന്ന പൗരന്മാര്‍ 1,40,219 (ആകെ1,45,604)
ഭിന്നശേഷിക്കാര്‍ 60,734 (62159)
അവശ്യസര്‍വീസ് 32,172 (34,140)
തിരഞ്ഞെടുപ്പ് ഡ്യൂട്ടി 1,35,068
ഇനി ലഭിക്കാനുള്ളത് 53,984 സര്‍വീസ് വോട്ടുകള്‍
https://www.facebook.com/Malayalivartha

























