പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയും ഇരട്ടപ്പദവി ബില്‍ നിയമസഭ പാസ്സാക്കി

ഇരട്ടപ്പദവി ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് ബില്‍ പാസാക്കിയത്. മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമീഷന്‍ അധ്യക്ഷനാക്കുന്നതിനായാണ് ബില്‍ ഭേദഗതി ചെയ്തത്. എം.എല്‍.എ ആയ വി.എസിന് ഭരണപരിഷ്‌കരണ കമീഷന്‍ അധ്യക്ഷനാവാനുള്ള സാങ്കേതിക തടസം ഇതോടെ മാറി.
വി.എസിനായി ഇരട്ടപ്പദവി നിയമിത്തില്‍ ഭേദഗതി വരുത്തിയതിനെ പ്രതിപക്ഷം എതിര്‍ത്തു. വി.എസിന്റെ വായ മൂടിക്കെട്ടി നിശബ്ദമാക്കാനുള്ള ശ്രമമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വി.എസ് പദവി ഏറ്റെടുക്കില്ലെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ടി.ബല്‍റാം പറഞ്ഞു.
https://www.facebook.com/Malayalivartha






















