അവതാരങ്ങള്‍ അരങ്ങുവാഴുമ്പോള്‍: എം.കെ ദാമോദരന്‍ വിവാദത്തിനു പിന്നില്‍ വിഎസ്

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ തത്സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനായി. എന്നാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഓലപാമ്പ് കാട്ടി തന്നെ പേടിപ്പിക്കുന്നവര്‍ ദാമോദരന്‍ രാജി വച്ചാല്‍ അത് ആഘോഷിക്കുമെന്നും പിണറായി കരുതുന്നു.
എം.കെ. ദാമോദരനെ നീക്കണമെന്ന സിപിഐയുടെ ആവശ്യത്തിനു പിന്നില്‍ വിഎസ് അച്യുതാനന്ദനാണെന്നാണ് സിപിഎം ഔദ്യോഗിക പക്ഷം കരുതുന്നത്. അച്യുതാനന്ദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ദോമോദരവിരുദ്ധനാണ്. ദാമോദരന്‍ അഡ്വക്കേറ്റ് ജനറലായിരിക്കെ അദ്ദേഹത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ ആരോപണം ഉന്നയിച്ചിരുന്നു. എ.ജി ഓഫീസ് കമ്പ്യൂട്ടര്‍വത്ക്കരണത്തിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. പഴയ വൈരാഗ്യം വിഎസിന് ഇപ്പോഴും ദാമോദരനോടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ദാമോദരന്‍ ഹാജരായതും വിഎസിനെ ചൊടിപ്പിച്ചിരുന്നു.
സിപിഐയ്ക്ക് പിന്നാലെ ബിജെപിയും ദാമോദരനെതിരെ രംഗത്തെത്തി. ബിജെപി അദ്ദേഹത്തിനെതിരെ കേസും കൊടുത്തു. എന്നാല്‍ അതുകൊണ്ടു തന്നെ ദാമോദരന്‍ രാജി വയ്‌ക്കേണ്ടതില്ലെന്നാണ് പിണറായി പറയുന്നത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി ഒരു സാങ്കേതിക പദവി മാത്രമാണ്. അത്തരമൊരു സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം കക്ഷികളെ കേള്‍ക്കാനും കേസ് കൊടുക്കാനും നിയമതടസമില്ല കാരണം ഉപദേഷ്ടാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. അദ്ദേഹത്തിന് സര്‍ക്കാരിനെ അനുസരിക്കേണ്ട
കാര്യവുമില്ല. സര്‍ക്കാരിനു മികച്ച തുടക്കമാണ് ലഭിച്ചെങ്കിലും എം കെ ദാമോദരന്‍ വിഷയം അതിന്റെ ശോഭ കെടുത്തിയെന്നാണ് സിപിഐയുടെ അഭിപ്രായം. സിപിഐയുടെ നിലപാട് സിപിഎം അംഗീകരിക്കില്ല പിണറായി വിജയന് അക്കാര്യത്തില്‍ കടുംപിടുത്തമുണ്ട്. മുന്‍ എ.ജി കെ.പി ദണ്ഡപാണിയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരായപ്പോള്‍ ഹാജരായപ്പോള്‍ വിമര്‍ശകര്‍ എവിടെയായിരുന്നു എന്നും പിണറായിയുടെ വിശ്വസ്തര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha






















