പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കും

വാഹന പരിശോധനക്കിടെ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കും. കഴിഞ്ഞ 15 ണ് വിധി പ്രഖ്യാപനത്തിനു നിശ്ചയിരുന്നെങ്കിലും ശിക്ഷവിധിക്കുന്നത് കോടതി നീട്ടി വയ്ക്കുകയായിരുന്നു. പോലീസ് ഡ്രൈവറായിരുന്ന മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കുന്നത്
രാത്രി പരിശോധനക്കിടെ 2012 ജൂണ്‍ 26 നാണു പോലീസ് ഡ്രൈവറായിരുന്ന മണിയന്‍ പിള്ളയെ ആട് ആന്റണി കൊലപ്പെടുത്തിയത്. 2016 ജൂണ്‍ 14 ണ് വിചാരണ തുടങ്ങി ഈ മാസം 8 നാണു വിചാരണ പൂര്‍ത്തിയാക്കിയത്. വിചാരണ പൂര്‍ത്തിയായ കേസിലെ വിധി ഈ മാസം പതിനഞ്ചിനു നിശ്ചയിച്ചിരുന്നെങ്കിലും ഇന്നത്തേക് നീട്ടി വയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















