മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊച്ചി എസ്ആര്‍എം റോഡ് കോറല്‍ ക്രസ്റ്റ് അപാര്‍ട്‌മെന്റില്‍ ലക്ഷ്മി നാരായണന്റെയും സുധ നായരുടെയും മകള്‍ ലക്ഷ്മി(22)യാണ് മരിച്ചത്.
നഗരത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ സര്‍ജറി പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനിയായ ലക്ഷ്മി ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടുകയായിരുന്നുവന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി അല്‍പസമയത്തിനകം മരിച്ചു.
രണ്ടു മാസം മുന്‍പാണ് സര്‍ജറി പി.ജി കോഴ്‌സിന് ചേര്‍ന്നത്. ലക്ഷ്മി ജീവനൊടുക്കാനുളള കാരണം വ്യക്തമായിട്ടില്ലെന്ന് പീളമേട് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















