നിമിഷയ്ക്ക് പുറമേ മറ്റ് മൂന്ന് പേരെ കൂടി പ്രണയിച്ച് ഡോക്ടര്‍ മതംമാറ്റി; 'ലൗ ജിഹാദ്' സംശയം ബലപ്പെടുന്നു

ആറ്റുകാല്‍ സ്വദേശിനി മതം മാറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലൗജിഹാദ് നടന്നിരുന്നെന്ന കേന്ദ്ര ഏജന്‍സികളുടെ സംശയം കൂടുതല്‍ ബലപ്പെടുന്നു. നിമിഷാ ഫാത്തിമ എന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ മതം മാറ്റിയെന്ന് കരുതുന്ന ഡോക്ടറെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ മറ്റ് മൂന്ന് പെണ്‍കുട്ടികളെ കൂടി ഈ രീതിയില്‍ പ്രണയം നടിച്ച് മതം മാറ്റിയതായിട്ടാണ് സൂചന.
മതതീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആറ്റിങ്ങല്‍ സ്വദേശിയായ ഇയാള്‍ നിമിഷയെ സുദീര്‍ഘമായി പ്രണയിച്ച് മതം മാറ്റിയ ശേഷം ഒഴിവാക്കുകയായിരുന്നു. ശരിയത്ത് നിയമപ്രകാരം മതം മാറിയ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ കഴിയില്ലെന്ന ന്യായീകരണമാണ് നടത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വെച്ചാണ് നിമിഷ ഇയാളുമായി പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി വളര്‍ത്തിയെടുത്ത ആറ്റിങ്ങല്‍ സ്വദേശിയായ ഇയാള്‍ മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് വെച്ച് നിമിഷയെ മതം മാറ്റി കടുത്ത വിശ്വാസിയാക്കി മാറ്റി. ഇവിടെ വെച്ചായിരുന്നു ഫാത്തിമ എന്ന പേര് സ്വീകരിച്ചതും.പിന്നീട് ഈ ഡോക്ടര്‍ക്ക് ജിപ്‌മെര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു.
പരിശീലനത്തിന് ശേഷം ബി ഡി എസ്സിന് പ്രവേശനം ലഭിച്ച ഫാത്തിമ ബിഡിഎസ് പഠനത്തിന് കാസര്‍ഗോഡ് പോയപ്പോഴും ഡോക്ടര്‍ പിന്തുടര്‍ന്നു. കാസര്‍ഗോഡ് എത്തി ഫാത്തിമയെ കണ്ടിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴിയും നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
2014 അവസാനം വരെയുള്ള ഇവരുടെ ബന്ധത്തിനിടയിലാണ് നിമിഷാ ഫാത്തിമ കടുത്ത വിശ്വാസിയായത്. ഇയാളുമായുള്ള സമ്പര്‍ക്കമാണ് ഇസഌമിക സംഘടനകളുടെ യോഗത്തില്‍ പങ്കാളിയാകാന്‍ ഫാത്തിമയെ പ്രേരിപ്പിച്ചത്. മതപരിവര്‍ത്തനം നടത്തിക്കുന്ന സംഘടനകളുടെ സജീവ പ്രവര്‍ത്തകനും ആയുധവുമാണ് ഇയാളെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്
https://www.facebook.com/Malayalivartha






















