ഇടുക്കി തങ്കമണിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

ഇടുക്കി തങ്കമണി പുഷ്പഗിരിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. സ്വകാര്യ ബസും ടവേരയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശികളാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.
പത്ത് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു.
കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡില്‍ കൊച്ചു പറമ്പില്‍ ഷൈജു(45), അച്ചാമ്മ(70), ഷൈജുവിന്റെ മകന്‍ ഇവാന്‍ (ഒന്നര), ജെയിന്‍(34), ഡ്രൈവര്‍ സിജോ (26) എന്നിവരാണു മരിച്ചത്. മുരുക്കാശ്ശേരിയില്‍ ബന്ധുവീട്ടില്‍ നിന്നു മടങ്ങവെയാണ് കുടുംബം അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
മരിച്ച ഷൈജുവിന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപം റേഷന്‍ കടയുണ്ട്. മൃതദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ ചികില്‍സയിലാണ്.
പതിനൊന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു.
റോഡിന്റെ വീതിക്കുറവും അമിത വേഗതയുമാണ് അപകടകാരണമായി കരുതുന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha
























