സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..

മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുതിർന്ന കോൺഗ്രസും നേതാവും ഏഴ് തവണ പഞ്ചായത്ത് അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രസാദ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിടപറഞ്ഞത്.
മീനടം ഗ്രാമപഞ്ചായത്ത് മെമ്പറായി ഇത് ഏഴാം ജയമായിരുന്നു. ഇപ്രാവശ്യം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നാണ് ജയിച്ചത്. ആറ് തവണ് കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. ഭാര്യ: പ്രീതാ പ്രസാദ്, ഏകമകൻ: ഹരി നാരായണ പ്രസാദ്.
https://www.facebook.com/Malayalivartha
























