മുഖ്യമന്ത്രിയെ സ്വീകരിക്കാതെ ഡല്‍ഹിക്ക് പോയ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ തെറിപ്പിക്കാന്‍ പിണറായി

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ ദിവസം അവധിയെടുത്ത കോഴിക്കോട് കലക്ടര്‍ക്കെതിരെ പിണറായി വിജയന്‍.
കോഴിക്കോട് കോര്‍പറേഷനില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന് മുഖ്യമന്ത്രി വിമര്‍ശിച്ചത്.'ഇന്ന് കാലത്ത് കലക്ടറെ കാണണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അവധിയിലായതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ല. മുമ്പ് കലക്ടര്‍മാര്‍ക്കായി നടത്തിയ കോണ്‍ഫറന്‍സില്‍ ജില്ലയിലെ വികസനപ്രവര്‍ത്തികളുടെ തുടര്‍ച്ച ഇപ്പോള്‍ എങ്ങിനെയുണ്ടെന്ന് മനസ്സിലാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കലക്ടര്‍ ലീവായതിനാല്‍ വികസന പുരോഗതി സംബന്ധിച്ച് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല' എന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. താന്‍ ജില്ലയിലെത്തിയ ദിവസം സ്വകാര്യ ആവശ്യത്തിനായി ഡല്‍ഹിയില്‍ പോയ ജില്ലാ കലക്ടറെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഫേയ്‌സ്ബുക്കില്‍ മാത്രം സജീവമാവുന്നയാളെന്ന ആരോപണം നേരിട്ട 'കലക്ടര്‍ ബ്രോ' മീഡിയാ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് നേരത്തെ തന്നെ സി പി എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
എം കെ രാഘവന്‍ എം പിയെ ഫേയ്‌സ്ബുക്കിലൂടെ അപമാനിക്കുകയും മലാപ്പറമ്പ് സ്‌കൂള്‍ വിഷയത്തില്‍ സജീവമായി ഇടപെട്ട എ പ്രദീപ്കുമാര്‍ എം എല്‍ എയെ പോലും കാഴ്ചക്കാരനാക്കി അവസാനനിമിഷം കയ്യടിനേടുകയും ചെയ്ത കലക്ടറുടെ നടപടിയും വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് അവധിയില്‍ പോയ കലക്ടറുടെ നടപടിയില്‍ തന്റെ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























