പികെ സുധീറിന്റെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന വ്യവസായ മന്ത്രിയുടെ വാദം പൊളിയുന്നു

പി കെ ശ്രീമതിയുടെ മകന്‍ പികെ സുധീറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന വ്യവസായ മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് പബ്‌ളിക്ക് സെക്ടര്‍ ആന്‍ഡ് റീ സ്ട്രക്ചറിംങ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് അഥവാ റിയാബ് വഴിയാണ്.
എംഡി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച റിയാബ് ആവശ്യപ്പെടുന്ന ഒരു യോഗ്യതയും സുധീറിനില്ല. കെ.എസ്.ഐ.ഇ എംഡി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നല്‍കിയ പരസ്യത്തില്‍ വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത് എഞ്ചിനീയറിംഗോ,ബിസിനസ് അഡ്മിന്‌സ്‌ട്രേഷനിലെ ബിരുദാനന്തര ബിരുദമോ ആണ്.
15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലെ പ്രവര്‍ത്തന പരിചയമാണ് മറ്റൊരു യോഗ്യതയാണ്. പക്ഷെ സുധീറിന് ഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ളൂവെന്ന് വ്യവസായ മന്ത്രി ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സുധീറിന്റെ പേരില്‍ മൂന്ന് കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നിന്റെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായത് 2011ലാണ്. അപേക്ഷകന് 45നും 55നും ഇടയില്‍ പ്രായമുണ്ടാവണമെന്നും വ്യവസ്ഥ വെച്ചിരുന്നു. സുധീറിന് 42 വയസ്സ് മാത്രമേയുള്ളൂവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ നിയമന ഉത്തരവ് പിന്‍വലിച്ചെങ്കിലും വിവാദങ്ങള്‍ തുടരാനാണ് സാധ്യത. വിഷയം സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























