സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു മരണം

സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. തൃശൂരിലും തിരുവനന്തപുരത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. തൃശൂരില്‍ നിയന്ത്രണംവിട്ട കാര്‍ ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറിയാണ് രണ്ടുപേര്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തൃശൂര്‍ അമല ആശുപത്രിക്കുസമീപം ബസ് കാത്തുനിന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആളുകള്‍ക്കിടയിലേക്ക് തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ പാഞ്ഞു കയറുകയായിരുന്നു. െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം പള്ളിപ്പുറത്ത് നിയന്ത്രണംവിട്ട ലോറി തോട്ടിലേയ്ക്ക് മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടുകാരനായ വില്‍സണ്‍ ആണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























