വ്യവസായ വകുപ്പില്‍ മന്ത്രി ഇ പി ജയരാജന്‍ കൂടുതല്‍ ബന്ധുക്കളെ തിരുകി കയറ്റിയതായി റിപ്പോര്‍ട്ട്, മന്ത്രി മകന്‍ കോഴ വാങ്ങി നിയമിച്ചത് എട്ടുപേരെ, പൊട്ടിത്തെറിച്ച് പിണറായി

ഇപി ജയരാജന്റെ ബന്ധുവും പി.കെ. ശ്രീമതി എം.പിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കെ.എസ്. ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കം വ്യവസായവകുപ്പില്‍ കോഴ വാങ്ങി ഇതിനകം നിയമിച്ചത് എട്ടുപേരെ. മന്ത്രിയുടെ മകനും ദേശാഭിമാനി മുന്‍ജീവനക്കാരനും ചേര്‍ന്നാണു കോഴനിയമനങ്ങള്‍ക്കു കരുനീക്കിയതെന്നാണ് റിപ്പോര്‍ട്ട്. നിയമനങ്ങളുടെ മറവില്‍ കോടികളാണ് കോഴകളായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു തുടര്‍ച്ചയായി കളങ്കമേല്‍പ്പിക്കുന്ന മന്ത്രി ഇ.പി. ജയരാജനെതിരേ എല്‍.ഡി.എഫിലും സി.പി.എമ്മിലും അമര്‍ഷം പുകയുകാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണ്ണൂരില്‍ ഇതു സംബന്ധിച്ച് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതുവരെയുള്ള നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സിപിഎം പ്രവര്‍ത്തകരും നേതാക്കന്‍മാരും പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചതായി കേന്ദ്ര നേതൃത്വം വ്യത്കമാക്കി.
മന്ത്രി ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മറ്റി അംഗവുമായ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്. ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതിനു പിന്നാലെ മറ്റു ബന്ധുനിയമനങ്ങളും പുറത്തുവന്നത്.
ഇ.പി. ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനും വ്യവസായവകുപ്പിനു കീഴില്‍ ജോലി നല്‍കിയിട്ടുണ്ട്. കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണു നിയമനം. കൂടാതെ, ജയരാജന്റെ സഹോദരന്‍ റിട്ട. എസ്.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്‌സില്‍ ജനറല്‍ മാനേജരായി നിയമിച്ചതും വിവാദമായി. ബിരുദം മാത്രമാണ് ഇവരുടെ യോഗ്യത. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി, കോഴത്തുക പറഞ്ഞുറപ്പിച്ചാണു നിയമനം നല്‍കുന്നത്.
സ്വാശ്രയപ്രശ്‌നത്തില്‍നിന്നു താത്കാലികമായി തലയൂരിയ ഇടതുസര്‍ക്കാരിനു വ്യവസായവകുപ്പിലെ നിയമനവിവാദങ്ങള്‍ കനത്ത തിരിച്ചടിയായി. നിശ്ചിതയോഗ്യതകള്‍പോലും ഇല്ലാത്തവരെയാണു പല സ്ഥാപനങ്ങളിലും നിയമിച്ചിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ അനധികൃതനിയമനം നല്‍കിയവരുടെ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു പ്രക്ഷോഭരംഗത്തിറങ്ങാനാണു യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കം.
https://www.facebook.com/Malayalivartha
























