ഭര്‍ത്താവുമായി പിണങ്ങിയ യുവതിയെ പ്രണയിച്ചു ഗര്‍ഭിണിയാക്കി, വിവരം പറയാത്തതിനാല്‍ ഷോക്കടിപ്പിച്ച് കൊന്ന കാമുകന് ജീവപര്യന്തം

ഗര്‍ഭിണിയെ ഷോക്കടിപ്പിച്ചുകൊന്ന കേസില്‍ കാമുകന് ജീവപര്യന്തം. അംബിക വധക്കേസ് പ്രതി പാക്കം നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു(27)വിനെയാണ് വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഡോ. വി. വിജയകുമാര്‍ ശിക്ഷിച്ചത്. കൊല്ലപ്പെടുമ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു അംബിക. അംബിക വിവാഹിതയും മൂന്നുവയസുള്ള ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി മൂന്നുവര്‍ഷത്തോളമായി സ്വന്തം വീട്ടിലായിരുന്നു അംബിക താമസിച്ചിരുന്നത്. രണ്ടുവര്‍ഷത്തോളമായി അടുത്തുള്ള കോളനിയിലെ ശ്രീജുവുമായി അംബിക പ്രണയത്തിലായിരുന്നും ഇവര്‍ ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭിണിയായ വിവരം ആദ്യം അംബിക തന്നെ അറിയിക്കാതിരുന്നതില്‍ ഇവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ. പരിശോധനയില്‍, കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും പ്രതിക്ക് ശിക്ഷ ഉറപ്പിച്ചു.
സിനിമാകഥയെ വെല്ലുന്ന വിധമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവര്‍ രഹസ്യമായി സംഗമിക്കാറുള്ള ആളൊഴിഞ്ഞ കാവല്‍പുരയില്‍ വച്ച് ശ്രീജു അംബികയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അംബികയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ അലൂമിനിയം കമ്പി, കേബിള്‍, മുള എന്നിവ കാവല്‍പുരയില്‍ കരുതിയിരുന്നു. അംബിക ഉറങ്ങിപ്പോയപ്പോള്‍ ശ്രീജു ഇവരുടെ കാലില്‍ അലൂമിനിയം കമ്പി ചുറ്റി കേബിള്‍ ഇതുമായി ഘടിപ്പിച്ച് തൊട്ടടുത്തു കൂടി കടന്നുപോകുന്ന ത്രീഫേസ് ലൈനില്‍ കുരുക്കുകയായിരുന്നു. അംബിക പിടഞ്ഞുമരിച്ചുവെന്ന് ബോധ്യമായശേഷം ലൈനില്‍ നിന്ന് മുള ഉപയോഗിച്ച് കേബിള്‍ മാറ്റി. ഒറ്റക്ക് മൃതദേഹം ചുമന്നുകൊണ്ടുപോയി വനത്തില്‍ കുഴിച്ചിടുകയായിരുന്നു.വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചത് കൊലപാതക കാരണം.
കൊലപാതകം കഴിഞ്ഞ് പൊലീസ് തന്നെ സംശയിക്കാതിരിക്കാന്‍ അംബികയുടെ പേരില്‍ ശ്രീജു അംബികയുടെ മാതാവിന് അംബികയുടെ പേരില്‍ കത്തയച്ചിരുന്നു. തൊട്ടടുത്തുള്ള കോളനിയിലെ ശ്രീജുവിനെതിരേ കേസ് കൊടുക്കരുതെന്നും മകനെ നോക്കാന്‍ പണമയച്ചുതരാമെന്നും താന്‍ (അംബിക) കോഴിക്കോട് ജോലി ചെയ്യുകയാണെന്നും തന്നെ അന്വേഷിച്ചുവരേണ്ടെന്നും മോനെ നന്നായി നോക്കണമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. ഇതിനിടെ അംബികയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ശ്രീജുവിനെ പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അതിനിടെ ശ്രീജുവിനെ വിടണമെന്നും താന്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലെത്തിക്കോളാമെന്നും പറഞ്ഞ് അംബികയെന്നപേരില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോണ്‍സന്ദേശം വന്നിരുന്നു. ഇതിനു പിന്നിലും ശ്രീജുവായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
പക്ഷേ ഡിഎന്‍എ പരിശോധനാ ഫലം എല്ലാം മാറ്റി മറിച്ചു.അങ്ങനെ കോടതിയുടെ ജീവപര്യന്ത ശിക്ഷയെത്തി.
അംബികയുടെ മൃതദേഹം 2014 ഓഗസ്റ്റ് 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അംബിക അയല്‍വാസിയായ ശ്രീജുവുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്നു അംബിക മാതാവ് ബിന്ദുവിനോട് പറഞ്ഞിരുന്നു. അംബികയെ കാണാതായതിനെ തുടര്‍ന്ന് ബിന്ദു പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീജുവിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























