ഇതിലും വലുതെന്തോ വരാനിരുന്നതാ; നാട്ടുകാര്‍ ചില്ലറക്കായി നെട്ടോട്ടമോടുമ്പോള്‍ ഐസക് ചക്രവര്‍ത്തി വീണ വായിക്കുന്നു

കേന്ദ്രവും കേരളവും ഒന്നുപോലെ ജനങ്ങളെ തട്ടിക്കളിക്കുമ്പോള്‍ പൊതുജനം ചോദിക്കുന്നു ഞങ്ങള്‍ എന്തുചെയ്യും ആരോട് ചോദിക്കും. അക്ഷരാത്ഥത്തില്‍പ്പെട്ടു അതുമാത്രം അറിയാം. കല്യാണക്കാര്‍..ആശുപത്രിക്കേസുകള്‍ ഇങ്ങനെ ജനം വലഞ്ഞകേസുകള്‍ ധാരാളം. എന്തിനയും കണ്ണടച്ച് എതിര്‍ക്കുന്ന സിപിഎം കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയാണ്. നരേന്ദ്രമോഡി വലിയ നോട്ടുകള്‍ നിരോധിച്ചതായി ബന്ധപ്പെട്ട് സാധാരണക്കാരായ മലയാളികളെ പരമാവധി ബുദ്ധിമുട്ടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. നോട്ടിനും ചില്ലറയ്ക്കുമായി നെട്ടോട്ടമോടുന്ന സാധാരണക്കാരെ ഒരു തരത്തിലും സഹായിക്കേണ്ടതില്ലെന്നാണ് തീരുമാനം. പരമാവധി ആളുകളെ ബിജെപി സര്‍ക്കാരിന് എതിരാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് തീരുമാനം
ചൊവ്വാഴ്ച രാത്രിയാണ് സാമ്പത്തിക മേഖലയൊക്കെ സ്തംഭിപ്പിക്കുന്ന തീരുമാനമുണ്ടായത്. ഒരു ദിവസം ബാങ്കുകള്‍ക്ക് അവധി നല്‍കി ഒരു ദിവസം എടിഎമ്മുകള്‍ തുറക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ ബാങ്കിംഗ് ഇടപാടുകള്‍ ക്രമീകരിക്കാമായിരുന്നു. കാരണം സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും ദിവസേനെ പണം മാറുന്നുണ്ട്. അത് ബാങ്കുകള്‍ സ്വകാര്യ ഏജന്‍സികളെയാണ് എല്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് യാതൊരു റോളുമില്ല.
ബുധനാഴ്ച തന്നെ സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളിലും ബാങ്കുകള്‍ക്ക് നിഷ്പ്രയാസം പുതിയ നോട്ടുകള്‍ നിറയ്ക്കാമായിരുന്നു. എന്നാല്‍ വ്യാഴാഴ്ചയും എടിഎമ്മുകള്‍ അടച്ചിടാനാണ് ബാങ്കുകള്‍ തീരുമാനിച്ചത്. ബാങ്കിംഗ് പ്രവര്‍ത്തനം സുഗമമാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്തുണ്ടായിരുന്ന സര്‍ക്കാര്‍ പ്രതിനിധികളാരും തന്നെ ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്തില്ല. സംസ്ഥാനം കടുത്ത ചില്ലറ ക്ഷാമത്തിലായിട്ടും സര്‍ക്കാര്‍ മിണ്ടാതിരുന്നു. സാധാരണക്കാര്‍ ചായ കുടിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞു. ഒന്നിലും സര്‍ക്കാര്‍ ഇടപെട്ടില്ല. ഇടനിലക്കാര്‍ പണം കൊയ്തു. പെട്രോള്‍ പമ്പുകള്‍ സാധാരണക്കാരന്റെ പോക്കറ്റടിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലും കെ എസ്എഫ് ഇയിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിര്‍ദ്ദേശം നല്‍കി. ചില സ്വകാര്യ സ്ഥാപനങ്ങള്‍ ബുധനാഴ്ച 500,1000 നോട്ടുകള്‍ സ്വീകരിച്ചിട്ടും വൈദ്യൂതി ബോര്‍ഡ് പണം സ്വീകരിച്ചില്ല. ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. കെഎസ്എഫ്ഇയുടെ ചിട്ടി ലേലം മാറ്റി വച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇത്തരം നോട്ടുകള്‍ സ്വീകരിച്ച് ബാങ്കുകള്‍ക്ക് നല്‍കി മാറാമെന്നിരിക്കെയായിരുന്നു ഇത്തരം എടുത്തു ചാട്ടങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ധീരമാണെന്നും അഴിമതിക്കാര്‍ക്ക് കടിഞ്ഞാണെന്നുമുള്ള മലയാളിയുടെ പ്രതികരണം വന്നതോടെയാണ് ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിലാക്കിയത്. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പോലും തോമസ് ഐസക് ശ്രമിച്ചില്ല.
ഐസക് ധനമന്ത്രിമാരുടെ -ഉന്നതാധികാരസമിതി അധ്യക്ഷനാവാന്‍ ശ്രമിച്ചിരുന്നു. ഇത് സാധിക്കാതെ വന്നതിലുള്ള വൈഷമ്യമാണ് അദ്ദേഹം മോഡി വിരോധത്തിലുടെ മലയാളികളോട് കാണിച്ചത്.
ഐസക്കിന്റെ പിണക്കത്തിനു പിന്നില്‍ മറ്റൊന്ന് കൂടിയുണ്ട്. പിണറായിയും നരേന്ദ്രമോഡിയും തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കുകയാണ് ലക്ഷ്യം. പിണറായിയും ഐസക്കും ഒട്ടും സ്വരചേര്‍ച്ചയിലല്ല. നരേന്ദ്രമോഡി പിണറായിയെ സഹായിക്കുന്നുണ്ടെന്ന കാര്യം ഐസക്കിനറിയാം. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവണം. ഇല്ലെങ്കില്‍ ജനങ്ങള്‍ വലയും.
https://www.facebook.com/Malayalivartha


























