കോഴപ്പണം നിക്ഷേപിക്കാന്‍ നേതാക്കള്‍ സ്വന്തമായി സഹകരണബാങ്കുണ്ടാക്കി തലസ്ഥാനത്തെ പ്രമുഖ നേതാവിന്റെ ബിനാമിക്കും ഉണ്ട് ഒരു ബാങ്ക്

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകളില്‍ കോണ്‍ഗ്രസ് സിപിഎം പ്രമുഖ നേതാക്കള്‍ക്ക് വന്‍ നിക്ഷേപമുണ്ടെന്ന് സൂചന. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇതു സംബന്ധിച്ച് നല്‍കിയ പരാതി അതീവ ഗൗരവമായാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ഏതാണ്ട് 50,000 കോടിയുടെ നിക്ഷേപം കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിപക്ഷവും സിപിഎം നേതാക്കളുടേതാണ്.
സ്വന്തമായി ബാങ്കുണ്ടാക്കി പണം നിക്ഷേപിക്കുന്ന രാഷ്ട്രീയ നേതാക്കളുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് സൂചന ലഭിച്ചിട്ടുണ്ട്. അവര്‍ കള്ളപണം വെളുപ്പിക്കുന്നതിന് സഹകരണ ബാങ്കുകള്‍ വഴിയാണ്. മലബാറിലാണ് ഇത്തരത്തില്‍ കൂണുകള്‍ പോലെ സഹകരണ സംഘങ്ങള്‍ പൊട്ടി മുളയ്ക്കുന്നത് എന്തിനാണ് ഇത്രയധികം സഹകരണ സംഘങ്ങളെന്ന് ആദായ നികുതി വകുപ്പ് നേരത്തെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നാല് സഹകരണ ബാങ്കുകള്‍ വരെ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ കേരളത്തിലുണ്ട്.
ചില മുന്‍ മന്ത്രിമാര്‍ക്കും സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമുണ്ട്. അഴിമതിപ്പണമാണെന്നു തന്നെയാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍, ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര ഇന്റലിജന്‍സ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. നിക്ഷേപകരുടെ പേരുകള്‍ കണ്ടെത്താനാണ് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നത്. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഇന്റലിജന്‍സിന് നിര്‍ണായകമായ ചില വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.
സഹകരണ ബാങ്കുകളില്‍ കേന്ദ്രം പിടിമുറുക്കുമ്പോള്‍ നമ്മള്‍ എക്കാലത്തും ആരാധിക്കുന്ന ചില നേതാക്കളുടെ തനി നിറം പുറത്തു വരുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരമാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.
കള്ളപ്പണം നിക്ഷേപിക്കാന്‍ കേരള നേതാക്കള്‍ സ്വന്തമായി സഹകരണ ബാങ്കുണ്ടാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞത്. പൊതുവേ വിദ്യാസമ്പന്നരെന്ന് കരുതുന്ന കേരള ജനതയുടെ അധപതനമോര്‍ത്ത് ചില മലയാളി ഉന്നത ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്നും വിവരമുണ്ട്.
അഴിമതി പണം നിക്ഷേപിക്കാനുള്ള എളുപ്പമാര്‍ഗ്ഗം സഹകരണമേഖലയാണ്. സഹകരണ മേഖലയില്‍ പണം റോള്‍ ചെയ്യാനാവും. വികസന പ്രവര്‍ത്തനത്തിനും ഉപയോഗിക്കാം. സംസ്ഥാന സര്‍ക്കാരിന് കടം കൊടുക്കുന്ന സഹകരണ ബാങ്കുകള്‍ വരെ കേരളത്തിലുണ്ട്. സഹകരണ ബാങ്കുകള്‍ അനധികൃത നിയമനങ്ങള്‍ വഴിയും കോടികള്‍ സമ്പാദിക്കുന്നുണ്ട്,
കേരള സര്‍ക്കാരും കെപിസിസി അധ്യക്ഷനും സഹകരണ ബാങ്കുകളെ കണ്ണുമടച്ച് വിശ്വസിക്കുന്നത് അഴിമതി പണം സംരക്ഷിക്കുന്നതു കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും സഹകരണബാങ്കില്‍ പണമിട്ടവര്‍ക്കെല്ലാം ഓല രജിസ്റ്റേഡായി വരുമെന്ന് ചുരുക്കം, വലിയ നോട്ടുകള്‍ പിന്‍വലിച്ച ദിവസം രാത്രി സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ വന്‍ നിക്ഷേപങ്ങള്‍ നടന്നതായി റിപ്പോര്ട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പണം നിക്ഷേപിച്ചവരുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം എടുക്കും. തലസ്ഥാനത്തെ മുന്‍മന്ത്രിയുടെ ബിനാമിക്ക് തിരുവനന്തപുരത്ത് സ്വന്തം സഹകരണബാങ്കുണ്ട്. കോടികളുടെ നിക്ഷേപവുമുണ്ട്.
https://www.facebook.com/Malayalivartha


























