രണ്ടുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി, കരച്ചില്‍ നിര്‍ത്താത്തതിനാല്‍ കൊലപ്പെടുത്തി

പഞ്ചാബിലെ ഖോത്രന്‍ വില്ലേജില്‍നിന്നു തട്ടിക്കൊണ്ടുപോയ രണ്ടുവയസുള്ള കുട്ടിയെ കരച്ചില്‍ നിര്‍ത്താത്തതിനു മൂന്നുപേര്‍ ചേര്‍ന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പ്രതികളായ ഗോയല്‍കുമാര്‍, ഹര്‍മന്‍ കുമാര്‍, റിഷി എന്നിവരെ പോലീസ് പിടികൂടി. റോഷ്‌നിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
നവംബര്‍ 11നാണു സംഭവം നടന്നത്. മുത്തച്ഛന്‍ ദാരെ സിംഗിനൊപ്പം വീടിനുമുമ്പില്‍ നില്ക്കുമ്പോഴാണ് റോഷ്‌നിയെ മുഖംമൂടി ധരിച്ച മൂന്നുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയത്. മുന്നാ വില്ലേജിലെ ചെക്‌പോസ്റ്റില്‍നിന്നാണ് മൂവരും പിടിയിലായത്. കുട്ടി കരച്ചില്‍ നിര്‍ത്തിയില്ലെന്നും അതിനാല്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും പ്രതികളിലൊരാള്‍ മൊഴി നല്കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഖോത്രന്‍ വില്ലേജിലെ ഒരു പാടത്തുനിന്ന് റോഷ്‌നിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
കുട്ടിയെ വച്ചു വിലപേശാനായിരുന്നു മൂവരും പദ്ധതിയിട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























