Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സഞ്ജുവിന് കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസ്

02 DECEMBER 2016 10:28 AM IST
മലയാളി വാര്‍ത്ത

കളിക്കിടെ ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും ഗ്രൗണ്ട് വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) അന്വേഷണം. വൈസ് പ്രസിഡന്റ് ടി.ആര്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സമിതി സഞ്ജുവിന് ഇന്നലെ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. സഞ്ജു നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയെന്നു കെസിഎ അധികൃതര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ടു സഞ്ജുവിന്റെ പിതാവ് വി. സാംസണ്‍ കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

കഴിഞ്ഞ മാസം 15നു മുംബൈയില്‍ ഗോവയ്‌ക്കെതിരായ രഞ്ജി മല്‍സരത്തിനിടെയാണ് വിവാദ സംഭവം. സംഭവത്തെക്കുറിച്ച് കെസിഎ പറയുന്നതിങ്ങനെ. 15ന് ഉച്ചയ്ക്ക് 2.15നു ചായയ്ക്കായുള്ള ഇടവേളയുടെ തൊട്ടുമുന്‍പേ കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ തുച്ഛമായ റണ്‍സിനു പുറത്തായ സഞ്ജു ദേഷ്യത്തോടെയാണ് ഡ്രസിങ് റൂമിലെത്തിയത്.

ആദ്യം ബാറ്റ് വലിച്ചെറിയുകയും പിന്നീട് അടിച്ചുപൊട്ടിക്കുകയും ചെയ്തു. ചായയുടെ ഇടവേളയ്ക്കു പിന്നാലെ ആരോടും പറയാതെ സഞ്ജു ഡ്രസിങ് റൂമില്‍നിന്ന് അപ്രത്യക്ഷനായി. വൈകിട്ടു നാലരയ്ക്കു കളി കഴിയുമ്പോഴും തിരിച്ചുവന്നില്ല. അന്നുരാത്രി എട്ടേകാലോടെയാണ് റൂമില്‍ മടങ്ങിയെത്തിയത്. ബീച്ചില്‍ പോയി എന്ന മറുപടിയാണു ലഭിച്ചത്.

ഡ്രസിങ് റൂമിലുള്‍പ്പെടെ കളി ഉപകരണങ്ങള്‍ നശിപ്പിക്കുന്ന വിധത്തില്‍ അപമര്യാദയായി പെരുമാറുന്നതും കളിക്കിടെ ടീം മാനേജ്‌മെന്റിന്റെയും ബിസിസിഐ നിരീക്ഷകരുടെയും അനുമതിയില്ലാതെ ഗ്രൗണ്ടിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ആന്ധ്രയ്‌ക്കെതിരെ കട്ടക്കില്‍ നടന്ന കളിയിലും സഞ്ജുവിനു തിളങ്ങാനായില്ല. അവിടെയും അവിടെ നിന്നു ത്രിപുരയ്‌ക്കെതിരായ അടുത്ത മല്‍സരത്തിനായി ടീം ഭുവനേശ്വറില്‍ എത്തിയപ്പോഴും സഞ്ജുവിന്റെ പിതാവ് വി. സാംസണും എത്തിയിരുന്നു.


26ന് ഉച്ചയോടെ സഞ്ജു ടി.സി. മാത്യുവിനെയും ട്രഷറര്‍ ജയേഷ് ജോര്‍ജിനെയും ഫോണില്‍ ബന്ധപ്പെട്ടു തനിക്കു കാലില്‍ പരുക്കാണെന്നും വിശ്രമത്തിനായി നാട്ടിലേക്കു പോകാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടീം മാനേജ്‌മെന്റിനോടും ഫിസിയോയോടും പറയാനും അവര്‍ വേണ്ടതു ചെയ്യുമെന്നും ഇരുവരും നിര്‍ദേശിച്ചു.

എന്നാല്‍ സഞ്ജുവിനു നാട്ടിലേക്കു മടങ്ങാന്‍ അനുമതി നല്‍കാത്തതിന്റെ പേരില്‍ രാത്രിയോടെ വി. സാംസണ്‍ ടി.സി. മാത്യുവിനെ ഫോണില്‍ രണ്ടു തവണയായി വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ കെസിഎ മീഡിയ മാനേജരെയും വിളിച്ച് ഇതേ രീതിയില്‍ സംസാരിച്ചു.

സഞ്ജു ടീം ക്യാംപിലുള്ളപ്പോഴും സാംസണ്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്താറുണ്ടെന്നും കെസിഎ ആരോപിക്കുന്നു. പ്രശ്‌നം വഷളായതോടെ 29നു കെസിഎ സിലക്ടര്‍മാരുടെ യോഗം വിളിച്ചു. അവരുടെ നിര്‍ദേശം അനുസരിച്ചാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

മുന്‍ കേരള ടീം ക്യാപ്റ്റനും മുന്‍ ബിസിസിഐ മാച്ച് റഫറിയുമായ എസ്. രമേശ്, ബിസിസിഐ മാച്ച് റഫറി പി. രംഗനാഥന്‍, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ എന്നിവരാണ് ടീം അംഗങ്ങള്‍. ഇന്നലെ ഇമെയില്‍ ആയാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. സഞ്ജുവിന്റെ കാലില്‍ പരുക്കുള്ളതായി അടുത്ത ദിവസം ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഹായിച്ചില്ലെന്നു പിതാവ് സാംസണ്‍. കാല്‍മുട്ടിലെ പരുക്കു ചികിത്സിക്കാന്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചികിത്സാച്ചെലവു വഹിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും കെസിഎ തയാറായില്ല. പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഡ്രസിങ് റൂമിലുണ്ടായതു സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സാംസണ്‍ പറഞ്ഞു.

സര്‍ക്കാര്‍ സഹായിക്കും: മന്ത്രി
സഞ്ജു സാംസണിന്റെ ചികിത്സയ്ക്കു വേണ്ട എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നു മന്ത്രി എ.സി.മൊയ്തീന്‍. സഞ്ജുവിനെ മനഃപൂര്‍വം കുടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെറുക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends