മകളുടെ ആഗ്രഹം പോലെ നിശ്ചലമായ കാലില്‍ അച്ഛന്‍ സ്വര്‍ണക്കൊലുസണിയിച്ചു

പിക്കപ്പ് വാനിടിച്ച് മരിച്ച കുളമാവ് പുതുപ്പറമ്പില്‍ അനില്‍കുമാറിന്റെയും ശാന്തയുടെയും മകള്‍ മൂലമറ്റം ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി അനഘയുടെ കാലില്‍ അച്ഛന്‍ അവസാനമായി കൊലുസണിയിക്കുന്നത് കണ്ടുനിന്നവർക്ക് കരച്ചിലടക്കാനായില്ല. അപകടത്തിന് മാസങ്ങള്‍ക്കുമുമ്പ് അനില്‍അനില്‍, മകളുടെ കൊലുസ്സുവാങ്ങി പണയംവെച്ചിരുന്നു. തുച്ഛവരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച് അനില്‍ വാങ്ങിക്കൊടുത്തതായിരുന്നു അത്. അനഘയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കൊലുസ്സ് പണയം വെച്ചതിന് അവള്‍ മുഖംവീര്‍പ്പിച്ചുനടന്നു.
ക്രിസ്മസിന് അത് തിരിച്ചെടുത്ത് നല്‍കാമെന്നുപറഞ്ഞാണ് അനില്‍ പിണക്കം തീര്‍ത്തത്. പക്ഷേ, അതണിയാന്‍ നില്‍ക്കാതെ അനഘ പോയി. ഈ മാസം 16നാണ് പിക്കപ്പ് വാനിടിച്ച് അനഘ ആശുപത്രിയിലായത്. ആശുപത്രിക്കിടക്കയില്‍ അനഘയുടെ നില മാറിയും മറിഞ്ഞും നിന്നു. മകള്‍ തിരിച്ചുവരുന്നതും കാത്ത് വെന്റിലേറ്ററിനുപുറത്ത് ഉറക്കമിളച്ച് ഒരാഴ്ച കാത്തിരുന്നു അച്ഛന്‍. 23ന് നില വഷളായി. മകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരായപ്പോള്‍ അവള്‍ക്കുനല്‍കിയ വാക്കാണ് അനിലിന് ഓര്‍മവന്നത്.
ആളെവിട്ട് പണയമെടുപ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ അനില്‍ മകളുടെ കാലില്‍ ചാര്‍ത്തി. മകള്‍ക്കുകൊടുത്ത മാറ്റൊരു വാക്കുകൂടി അച്ഛന്‍ സാധിച്ചു. കാശുണ്ടാക്കുമ്പോള്‍ അച്ഛന്‍ വിലകൂടിയ ഷര്‍ട്ടിടണമെന്ന് അനഘ പറയുമായിരുന്നു. കാശുണ്ടാവുന്ന കാലത്ത് അച്ഛന്‍ നല്ല ഷര്‍ട്ടിടുന്നത് കാണാനും അവള്‍ നിന്നില്ല. മകളെ അവസാനമായി കൊലുസ്സണിയിക്കാന്‍ വിലകൂടിയ ഷര്‍ട്ടിട്ടാണ് അനിലെത്തിയത്.
https://www.facebook.com/Malayalivartha