കൊച്ചി നഗരത്തില്‍ വെളിച്ചമില്ലാത്ത ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതിയില്ലെന്ന് പോലീസ്

പുതുവത്സര ദിനത്തില്‍ കൊച്ചി നഗരത്തില്‍ വെളിച്ചമില്ലാത്ത ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് പോലീസ്. രാത്രി 12.30 വരെ പാര്‍ട്ടികള്‍ തുടരാം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പങ്കെടുക്കാവുന്ന രീതിയിലായിരിക്കണം പാര്‍ട്ടികള്‍ സംഘടിപ്പിക്കേണ്ടതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുടമകളുടെ യോഗത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ നിബന്ധനകള്‍ അറിയിച്ചത്. തീരുമാനം ഹോട്ടലുമടകളും അംഗീകരിച്ചു.
പുതുവത്സര രാവില്‍ സംഗീതവിരുന്നുകള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നാണ് പോലീസ് നിലപാട്. അബ്കാരി ചട്ടം പാലിച്ച് മാത്രമേ പാര്‍ട്ടികളില്‍ മദ്യം വിളമ്പാന്‍ അനുവദിക്കുകയുള്ളൂ. സുരക്ഷയുടെ ഭാഗമായി പോലീസിന്റെ സാന്നിധ്യവും സിസിടിവി കാമറകളും പാര്‍ട്ടി നടക്കുന്നിടത്ത് വേണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
12.30 ഓടെ പുതുവത്സര പാര്‍ട്ടികള്‍ അവസാനിപ്പിച്ചിരിക്കണം. പുലര്‍ച്ചെ ഒന്നിന് മുന്‍പായി ആളുകള്‍ വീട്ടിലെത്തണം. രണ്ടു വരെ മാത്രമായിരിക്കും നഗരത്തില്‍ സുരക്ഷയുമായി പോലീസ് സാന്നിധ്യമുണ്ടാവൂ എന്നും അതിന് മുന്‍പ് എല്ലാവരും സുരക്ഷിതരായി മടങ്ങിപ്പോകണമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha