നോട്ട് അസാധുവാക്കല്‍: 700 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മനുഷ്യചങ്ങല തീര്‍ക്കും, മുഴുവന്‍ ജനവിഭാഗങ്ങളും പങ്കാളികളാകണമെന്ന് വൈക്കം വിശ്വന്‍

നോട്ട് അസാധുവാക്കി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിനും സഹകരണമേഖലയെ തകര്‍ക്കുന്നതിനുമെതിരെ കേന്ദ്രസര്‍ക്കാരിന് താക്കീതായി കേരളത്തില്‍ വ്യാഴാഴ്ച സൃഷ്ടിക്കുന്ന മനുഷ്യച്ചങ്ങലയില്‍ രാഷ്ട്രീയകക്ഷിഭേദമന്യേ അണിനിരക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുഴുവന്‍ ജനവിഭാഗങ്ങളോടും അഭ്യര്‍ഥിച്ചു.
നോട്ട് അസാധുവാക്കിയതോടെ ദുരിതത്തിലായ ജനങ്ങള്‍ മനുഷ്യച്ചങ്ങല വന്‍വിജയമാക്കാന്‍ സംസ്ഥാനത്തുടനീളം രംഗത്തിറങ്ങിക്കഴിഞ്ഞു. പഞ്ചായത്ത് തല ജനകീയ കണ്‍വെന്‍ഷനുകളും പ്രചാരണജാഥകളും വലിയ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയായി. മനുഷ്യച്ചങ്ങലയുടെ സന്ദേശവുമായി ബൂത്ത് അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും അനുഭാവികളും വീടുകള്‍ കയറി പ്രചാരണം നടത്തിവരികയാണ്. തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരുക്കുന്ന ചങ്ങല മനുഷ്യമഹാമുന്നേറ്റമായി മാറുമെന്ന് തയ്യാറെടുപ്പുകള്‍ വ്യക്തമാക്കുന്നു.
കലാസാംസ്‌കാരികകായിക പ്രതിഭകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനത്തോടെ വിവരണാതീതമായ ദുരിതത്തിലായ ജനങ്ങള്‍ കൂട്ടത്തോടെ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. എല്‍.ഡി.എഫ് ഘടകകക്ഷികളെല്ലാം ചങ്ങല ചരിത്രസംഭവമാക്കാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി.
എല്‍ഡിഎഫുമായി സഹകരിക്കുന്ന ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍ ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ട്ടികളും മനുഷ്യച്ചങ്ങലക്ക് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. ചങ്ങലയില്‍ കണ്ണികളാകുന്നവര്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തും. അഞ്ചിന് ജനലക്ഷങ്ങള്‍ കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ക്കും. തുടര്‍ന്ന് പ്രതിജ്ഞയെടുക്കും. മുഴുവന്‍ ജനവിഭാഗങ്ങളും ഈ മഹാസമരത്തില്‍ പങ്കാളികളാകണമെന്ന് വൈക്കം വിശ്വന്‍ പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha