ട്രെയിനില്‍ നിന്നു ചാടി ഇറങ്ങിയപ്പോള്‍ വീണു യാത്രക്കാരിയുടെ കൈപ്പത്തി അറ്റു

സ്‌റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരിയുടെ കൈപ്പത്തി അറ്റു. കാസര്‍ഗോഡ് കളക്‌ട്രേറ്റിലെ ജീവനക്കാരി എറണാകുളം പനന്പള്ളി നഗര്‍ സ്വദേശിനി പി.ആര്‍ വിദ്യ (32) ആണ് അപകടത്തില്‍ പെട്ടത്. ഇവരെ മംഗുളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും കാസര്‍ഗോഡ് എത്തിയ പൂര്‍ണ എക്‌സ്പ്രസ് നീങ്ങിത്തുടങ്ങിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയിലേയ്ക്ക് വീണായിരുന്നു അപകടം. വലതുകാലിന്റെ മൂന്ന് വിരലുകള്‍ക്കും പരിക്കുണ്ട്.
https://www.facebook.com/Malayalivartha