മരണവിവരങ്ങള്‍ക്ക് ദേശീയ റജിസ്റ്റര്‍

രാജ്യത്തെ മരണങ്ങളുടെ കണക്കെടുപ്പിനു ദേശീയതലത്തില്‍ റജിസ്റ്ററിനു രൂപം നല്‍കും. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എഐഐഎംഎസ്) സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപപ്പെടുത്തുന്ന റജിസ്റ്ററില്‍ ഇന്ത്യയുടെ വിവിധ മേഖലകളില്‍നിന്നുള്ള മുഴുവന്‍ മരണവിവരങ്ങളും കാരണവും രേഖപ്പെടുത്തും.
ഏതു രോഗങ്ങള്‍മൂലമാണു കൂടുതല്‍പേര്‍ മരിക്കുന്നതെന്നു കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യനയം രൂപപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് എഐഐഎംഎസ് കംപ്യൂട്ടറൈസേഷന്‍ ചെയര്‍മാന്‍ ദീപക് അഗര്‍വാള്‍ പറഞ്ഞു. എഐഐഎംഎസ് ഇതിനകംതന്നെ ഇത്തരം ഒരു റജിസ്റ്ററിന്റെ കോഡിങ് സംവിധാനത്തിനു (എസ്എന്‍ഒഎംഇഡി) രൂപം നല്‍കിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ ആരോഗ്യവിഭാഗങ്ങളെ ഏകോപിപ്പിച്ചു ഡേറ്റാ ബേസ് ഉണ്ടാക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha