മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ജിഷ്ണുവിന്റെ അമ്മയും സമരത്തിന്; 'കൊലയാളികളെ പിടികൂടും വരെ സമരം'

മുഖ്യന്റെ നിലപാടുകളില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് കടുത്ത അമര്‍ഷം. പാമ്പാടി നെഹ്‌റു കോളെജില്‍ മാനെജ്‌മെന്റിന്റെ ക്രൂരതകളെ തുടര്‍ന്ന് മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബം സമരത്തിനൊരുങ്ങുന്നു. മകന്റെ കൊലപാതകത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാവും പിതാവും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാം ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് തുറന്ന കത്തിന് മറുപടി പോലും നല്‍കാത്ത മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി മാതാവ് രംഗത്തെത്തിയത്. തന്റെ മകനെ ശരിക്കും കൊല ചെയ്യുകയായിരുന്നു. ഇതുവരെ കേസെടുക്കാന്‍ പോലും ശ്രമിച്ചിട്ടില്ല. കൊലയാളികളെ പിടികൂടുംവരെ സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. ഫെബ്രുവരി 13നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിലെ കുറ്റക്കാരെ ഉടനെ പിടികൂടണമെന്ന് വ്യക്തമാക്കി മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. തുടര്‍ന്ന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാവ് സമരം ആരംഭിക്കും. ആക്ഷന്‍ കൗണ്‍സിലിന്റെ സമരത്തിന് സിപിഐഎമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിഷ്ണു പ്രണോയിയുടെ മാതാവിന്റെ കത്തുകണ്ടെന്നും ഔദ്യോഗിക തിരക്കുകള്‍ കാരണം ആ വീട് സന്ദര്‍ശിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പിണറായി ഇന്നലെ പറഞ്ഞിരുന്നു. ആരും ആവശ്യപ്പെടാതെ തന്നെ ആ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയിരുന്നു. മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























