രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടാൽ സംസാരിച്ച് കൂടാ എന്നുണ്ടോ ? ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും; രാഹുല്‍ - വി കെ ശ്രീകണ്ഠന്‍ എംപി കൂടിക്കാഴ്ച; നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠന്‍ എംപിയുമായി കൂടിക്കാഴ്ച്ച നടത്തി. ഈ വിഷയത്തിൽ നടുക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
അവർ തമ്മിൽ കൂടിക്കാഴ്ച പാടില്ല എന്നുണ്ടോ? സംസാരിച്ച് കൂടാ എന്നുണ്ടോ ? അടൂരിൽ വി കെ ശ്രീകണ്ഠന്‍ എംപി ഒരാളെ കാണാൻ വന്നപ്പോൾ അദ്ദേഹം താമസിക്കുന്ന ഹോളിൽ വച്ച് അവിചാരിതമായി രാഹുലിനെ കണ്ടു. ഞാൻ രാഹുലിനെ കണ്ടാലും സംസാരിക്കും. സംസാരിച്ചാൽ എന്താണ് കുഴപ്പം എന്നായിരുന്നു വി ഡി സതീശന്റെ ചോദ്യം.
പത്തനംതിട്ട അടൂരിലെ ഹോട്ടലില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പുതുയുഗ യാത്രയില്‍ പങ്കെടുക്കാന്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു വി കെ ശ്രീകണ്ഠന്‍. ഹോട്ടലിലെ റസ്‌റ്റോറന്റില്‍ വച്ച് ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ കൂടിക്കാഴ്ച്ച അവിചാരിതമെന്നായിരുന്നു വി കെ ശ്രീകണ്ഠന്റെ പ്രതികരണം. ജാമ്യത്തിലിറങ്ങിയതിന് ശേഷം രാഹുലുമായി കൂടിക്കാഴ്ച്ച നടത്തുന്ന ആദ്യത്തെ നേതാവാണ് വി കെ ശ്രീകണ്ഠന്‍.
https://www.facebook.com/Malayalivartha























