പശ്ചിമേഷ്യ കടുത്ത ആശങ്കയിലാണ്.. ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും..

ഏറ്റവും ശക്തമായ സൈനിക ശേഷിയുള്ള രാജ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. ഇതിനിടെ അന്തരിച്ച ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 2026ല്‍ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ഈ സൈനികാക്രമണങ്ങള്‍ അതിന്റെ തുടക്കമാണെന്ന് പലരും പറയുന്നു.2026-ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു 'മഹായുദ്ധം' (Great War) ആരംഭിക്കുമെന്ന് വംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികള്‍ അവകാശപ്പെടുന്നു.
ഇതിനെ ഏറ്റുപിടിച്ച് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.1996-ല്‍ അന്തരിച്ച ബള്‍ഗേറിയന്‍ പ്രവാചകയായ വംഗ, 2026-ന്റെ തുടക്കത്തില്‍ ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു വലിയ യുദ്ധം ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതായും ആ യുദ്ധത്തിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത് എന്നു തരത്തിലുമാണ് സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ച. പ്രവചനപ്രകാരം ഈ യുദ്ധം യൂറോപ്പിനെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും അവിടുത്തെ ഭൂമി പാഴ്നിലമായി മാറുമെന്നും വംഗ പ്രവചിച്ചിരുന്നു.
ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറുമെന്നും പ്രവചനത്തിലുണ്ട്.ഈ സംഘര്‍ഷം ക്രമേണ ലോകമെമ്പാടും പടരാന്‍ സാധ്യതയുണ്ടെന്ന് വംഗയുടെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.കിഴക്ക് നിന്ന് ആരംഭിക്കുന്ന സംഘര്‍ഷം മഹായുദ്ധത്തിലേക്ക് നയിക്കുമെന്നാണ് വാംഗ പ്രവചിച്ചിരുന്നത്. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും ഇറാനിനെതിരെ ആക്രമണം നടത്തുമ്പോള്‍ വാംഗയുടെ പ്രവചനം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. നിലവിലെ ആക്രമണങ്ങള്‍ ലോകമെമ്പാടും വ്യാപിക്കുമെന്നും മഹായുദ്ധത്തിലേക്ക് എത്തുമെന്നുമാണ് വാംഗ പ്രവചിച്ചത്.
മറ്റ് രാജ്യങ്ങള്‍ കൂടി ഈ ആക്രമണത്തില്‍ പിന്തുണ പ്രഖ്യാപിക്കുന്നതോടെ ഇത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും പലരും കരുതുന്നു.
https://www.facebook.com/Malayalivartha
























