ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം..പവന് 3,200 രൂപ വർധിച്ച് 1,26,920 രൂപയായി... ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്... ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം...

യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇനി സ്വർണ വില കുതിക്കും. ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കുതിച്ച് സ്വർണവില. പവന് 3,200 രൂപ വർധിച്ച് 1,26,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്.ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ ചുവടുപിടിച്ചാണ് എപ്പോഴും സ്വര്‍ണവില ഉയരാറുള്ളത്. മധ്യേഷയിൽ നിലനിൽക്കുന്ന സംഘർഷം സ്വർണ്ണവിലയിൽ പുതിയ റെക്കോഡുകൾ സ്ഥാപിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഓഹരി വിപണിയിലെ അസ്ഥിരത സുരക്ഷിത നിക്ഷേപം എന്ന നിലയിലുളള സ്വർണത്തിന്റെയും വെള്ളിയുടെയും ഡിമാൻഡ് ഉയർത്തും.ഇതോടെ ഇവയുടെ വില റോക്കറ്റ് പോലെ കുതിക്കും. ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം.ഡോളര്‍ സൂചിക, രൂപയുടെ വിനിമയ നിരക്ക്, ക്രൂഡ് ഓയില്‍ വില, രാജ്യാന്തര സ്വര്‍ണവില എന്നിവയിലൊന്നും കാര്യമായ മാറ്റം ഇന്നുണ്ടായില്ല. എന്നിട്ടും കേരളത്തില്‍ സ്വര്‍ണവില കൂടുതന്നത് അപൂര്‍വമാണ്. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ കൂടി ലക്ഷ്യമിട്ടതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്കയും ബാക്കിയാണ്.
ഇതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു എന്ന വിവരം വന്നിരിക്കുന്നത്.തൊട്ടുപിന്നാലെയാണ് സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായി എന്ന വാര്‍ത്ത. യുദ്ധം നീളുമെന്നാണ് ജ്വല്ലറി രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, അവശ്യ വസ്തുക്കളുടെ വില കൂടാനുള്ള സാധ്യതയുണ്ട്. പ്രവാസികളും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും അവശ്യ വസ്തുക്കള്‍ എത്താതിരിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കും.
https://www.facebook.com/Malayalivartha
























