എസ്.പി യോ? മണ്ണാങ്കട്ട, ഗെറ്റൗട്ട് ഒരു മന്ത്രിയെ മുഖ്യമന്ത്രി വിരട്ടി

ലോ അക്കാദമി വിഷയം ഏറ്റെടുത്ത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കാന്‍ സി പി ഐ തീരുമാനിച്ചതിനു പിന്നില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെ നിയമനവുമായി ബന്ധപ്പെട്ട അതൃപ്തിയാണെന്ന് സൂചന.
തൃശുര്‍ ജില്ലാ എസ്.പിയെ നിയമിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട സി പി ഐ മന്ത്രിയെ മുഖ്യമന്ത്രി വിരട്ടി വിട്ടതായി കേള്‍ക്കുന്നു. തങ്കള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലകളില്‍ എസ്.പിമാരെ നിയമിക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായം കേള്‍ക്കണമെന്ന സി പി ഐ അവകാശവാദം പാടേ തളളിയതാണ് സി പി ഐ യെ പ്രകോപിപ്പിച്ചത്.തൃശ്യരില്‍ സി പി ഐ പറഞ്ഞയാളെ നിയമിച്ചില്ലെന്ന് മാത്രമല്ല അക്കാര്യം ഗൗനിക്കുക പോലും ചെയ്തില്ല. ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ തനിക്കറിയാമെന്നും മുഖ്യമന്ത്രി മന്ത്രിയോട് പറഞ്ഞതായി സൂചനയുണ്ട്.
അക്കാദമി വിഷയത്തില്‍ റവന്യു വകുപ്പിന്റെ നിലപാടില്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കാന്‍ കാരണവും ഇതു തന്നെയാണ്. സി പി ഐ മന്ത്രിമാരും കാനം രാജേന്ദ്രനും വി എസിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരാണെന്നും പിണറായി മനസിലാക്കിയിട്ടുണ്ട്. ഇതും പിണറായിയെ പ്രകോപിപ്പിക്കുന്നു. സി പി ഐ ക്ക് വേണമെങ്കില്‍ ബിജെപി സഖ്യമായ എന്‍.ഡി.എയില്‍ ചേരാമല്ലോ എന്നും അദ്ദേഹം ചോദിച്ചത്രേ.
ഉദ്യോഗസ്ഥ തലത്തിലെ നിയമനങ്ങളിലൊന്നും തന്നെ സി പി ഐ യുടെ അഭിപ്രായം മുഖ്യമന്ത്രി തേടുന്നില്ല. മന്ത്രിസഭാ യോഗത്തില്‍ പോലും സി പി ഐ മന്ത്രിമാരെ ഗൗനിക്കുന്നില്ല. പൊതുചടങ്ങുകളില്‍ സി പി ഐ ക്ക് പ്രാധാന്യം നല്‍കുന്നില്ല.കാനം വിളിച്ചാല്‍ പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. യു ഡി എഫ് മന്ത്രിസഭയില്‍ രണ്ടാമത്തെ കക്ഷിയായ ലീഗിന് ഇങ്ങനെയൊന്നും അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നാണ് സി പി ഐ യുടെ ചോദ്യം.
സിപിഐക്കൊപ്പം നില്‍ക്കാന്‍ മറ്റ് ഘടകകക്ഷികള്‍ തയ്യാറല്ല. അവരുടെ മന്ത്രിമാര്‍ക്കും പിണറായി മന്ത്രി സദയില്‍ ശനിദശയാണ് ഉള്ളതെങ്കിലും സി പി എമ്മിനെ പിണക്കാനുള്ള ധൈര്യം അവര്‍ക്കില്ല .ജനതാദളും കോണ്‍ഗ്രസ് എസുമാണ് മറ്റ് ഘടക കക്ഷികള്‍. കിട്ടിയ വകുപ്പ് ഭരിച്ച് സ്വസ്ഥമായി മുന്നോട്ട് പോകാനാണ് അവരുടെ ശ്രമം.
https://www.facebook.com/Malayalivartha
























