കൊച്ചിയില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടി; ആക്രമണം കോളെജില്‍ നിന്ന് മടങ്ങും വഴി

എറണാകുളം ഉദയംപേരൂരില്‍ കോളെജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് വെട്ടി. വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഉദയംപേരൂര്‍ പത്താം മൈല്‍ ഇടമനയില്‍ അമ്പിളി (20)ക്കാണ് വെട്ടേറ്റത്. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമിച്ച അമല്‍ പൊലീസില്‍ കീഴടങ്ങി. ഡിബി കോളജ് വിദ്യാര്‍ഥിനി അമ്പിളി ക്ലാസില്‍നിന്നു മടങ്ങിവരുമ്പോള്‍ അമല്‍ വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു എന്നു പൊലീസ്. അഞ്ചിലേറെ വെട്ടുകള്‍ ഏറ്റിട്ടുണ്ട്. യുവാവ് ശല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























