അക്കാഡമി തുടര്‍ സമരത്തില്‍ നിന്നും ബി ജെ പി പിന്‍മാറും;പിന്നില്‍ നായര്‍ എഫക്റ്റ്; ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മിച്ചമുള്ള സ്ഥാപനങ്ങളെ കൂടി തകര്‍ക്കാന്‍

ലോ അക്കാഡമി സമരത്തില്‍ നിന്നും ബി ജെ പി പൂര്‍ണ്ണമായും പിന്‍മാറുന്നു. അനധിക്യത കൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അക്കാഡമിക്കെതിരെ സമരം വേണ്ടെന്ന ആര്‍ എസ് എസ് നിലപാട് കണക്കിലെടുത്താണ് ബിജെപി സമരമുഖത്ത് നിന്നും പിന്‍മാറുന്നത്.
ഒരു നായര്‍ സമുദായംഗം നടത്തുന്ന കോളേജിനെതിരെ സമരം വേണ്ടെന്ന കര്‍ശന നിലപാടിലാണ് ആര്‍എസ്എസ്. ഇതിനിടെ കെ.മുരളീധരല്‍ അക്കാഡമിക്ക് മുന്നില്‍ സമരം കടന്നത് ശരിയായില്ലെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ആരോപിച്ചു.
ലോ അക്കാഡമിക്ക് മുമ്പില്‍ സമരം അവസാനിച്ച ദിവസം തുടര്‍ സമരത്തിന്റെ കാര്യം ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായ സമരപരിപാടികള്‍ക്ക് നേതൃത്വം ആലോചന തുടങ്ങിയപ്പോഴാണ് കോളേജിനെതിരെ സമരം വേണ്ടെന്ന സംഘപരിവാര്‍ ശാസന വന്നത്. ആര്‍.എസ്.എസിനെ അവഗണിച്ച് സംസ്ഥാനത്ത് ബിജെപിക്ക് സമരം ചെയാനാവില്ല. സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ സമരത്തിനെതിരെ ബിജെപിക്കുള്ളില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.
വി.മുരളീധരന്റെ സത്യഗ്രഹ സമരത്തിനെതിരെ ഹിന്ദു പാര്‍ലെമെന്റ് സെക്രട്ടറി രംഗത്തെത്തിയിരുന്നു. ഇതിനിടെ നായര്‍ സമുദായംഗം നടത്തുന്ന അക്കാഡമിക്കെതിരെ ജാതി വിരോധത്തിന്റെ പേരിലാണ് മുരളീധരന്‍ സമരം നടത്തുന്നതെന്നും ബിജെപിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സമരത്തിനിടയില്‍ നാരായണന്‍ നായരും ലക്ഷ്മി നായരും ചില ഉന്നത നായര്‍ സമുദായ നേതാക്കളെ നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിനെ തുടര്‍ന്ന് നായര്‍ സമുദായ നേതാക്കള്‍ ഉന്നത ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നു.
ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മിച്ചമുള്ള ഹിന്ദുസ്ഥാപനങ്ങളെ കൂടി തകര്‍ക്കാന്‍ മാത്രമേ ഉതകുകയുള്ളു എന്ന് ബി ജെ പി കരുതുന്നു.ചുരുക്കത്തില്‍ നായര്‍ എഫക്റ്റ് ക്ലിക്ക് ചെയ്തതെന്നു പറയാം.
https://www.facebook.com/Malayalivartha
























