കുഞ്ഞിക്കയെ കെട്ടുകെട്ടിക്കാന്‍ ഇ.ടിയുടെ സ്വപ്ന പദ്ധതി

പി കെ കുഞ്ഞാലിക്കട്ടി എം.എല്‍.എയെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ വിഭാഗം ശ്രമം തുടങ്ങി. ഇ.അഹമ്മദിന്റെ മരണത്തോടെ ഒഴിവുവന്ന ലോക്‌സഭാ സീറ്റില്‍ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗത്തിന്റെയും തീരുമാനം.
മലപ്പുറം സീറ്റില്‍ മത്സരിച്ച് കുഞ്ഞാലിക്കുട്ടി ദേശിയ ജനറല്‍ സെക്രട്ടറിയാവണമെന്ന നിര്‍ദ്ദേശം ഇ.ടി.വിഭാഗം മുന്നോട്ടുവച്ചത് വ്യക്തമായ ഒരു അജണ്ട മുന്നില്‍ കണ്ടാണ്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ കുഞ്ഞാലികുട്ടി കേരളത്തില്‍ ഉണ്ടാകരുതെന്നാണ് ഇ.ടി വിഭാഗം പറയുന്നത്. മാത്രവുമല്ല 2019-ല്‍ കേന്ദ്രത്തില്‍ യു.പി.എ അധികാരത്തിലെത്തുയാണെങ്കില്‍ പി.കെയെ കേന്ദ്രത്തില്‍ മന്ത്രിയാക്കി ശല്യം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനാണ് ശ്രമം.
പാണക്കാട് തങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട്ട് ആവശ്യത്തിലേറെ പിടിയുണ്ട്. അതു കൊണ്ടു തന്നെ കുഞാലിക്കുട്ടി പറയുന്നതേ പാണക്കാട്ട് നടക്കുകയുള്ളു. മലപ്പുറത്ത് നിന്നും മത്സരിക്കേണ്ടത് കുഞ്ഞാലിക്കുട്ടി ആയിരിക്കണമെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാലും ഇനി വ്യവസായ മന്ത്രിയാവാനില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അഹമ്മദിന് ലഭിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷം മലപ്പുറത്ത് ലഭിക്കണമെന്നാണ് ലീഗിന്റെ ആഗ്രഹം. മലപ്പുറം ലീഗിന്റെ ജന്മദേശമാണ്. അവിടെ പ്രകടനം മോശമായാല്‍ അത് പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കും. 194,739 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ അഹമ്മദ് ജയിച്ചത്. 2014ല്‍ ഇത് സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു.
അഹമ്മദിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവ് ചര്‍ച്ചയാക്കാനും ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























