ജിഷ്ണു പ്രണോയിയെ പ്രതികാരനടപടിയിലൂടെ കുടുക്കാന്‍ മാനേജ്മന്റ് കരുക്കള്‍ നീക്കി; ജിഷ്ണുവിനെ കുടുക്കിയതിന്റെ മുഖ്യ സൂത്രധാരന്‍ ചെയര്‍മാന്‍ പി.കൃഷ്ണദാസ്

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തെളിയുന്നു. ജിഷ്ണു പ്രണോയിയെ കോപ്പിയടിക്കേസില്‍ കരുതിക്കൂട്ടി കുടുക്കിയതായാണ് അന്വേഷണ റിപ്പോര്‍ട്ട്. മാനേജ്‌മെന്റിന്റെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു പ്രതികാരനടപടി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കോപ്പിയടി കേസില്‍ ജിഷ്ണുവിനെ മനപൂര്‍വം പ്രതിചേര്‍ക്കുകയായിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാല്‍ ഇത് എതിര്‍ത്തിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
കോപ്പിയടിക്കേസില്‍ ജിഷ്ണുവിനെ കുടിക്കിയതിന്റെ മുഖ്യ സൂത്രധാരന്‍ ചെയര്‍മാന്‍ പി.കൃഷ്ണദാസ് ആയിരുന്നു. ജിഷ്ണു പരീക്ഷയ്ക്കിരുന്ന രണ്ടു ഹാളിലും പ്രവീണ്‍ എന്ന അധ്യാപകനെയാണ് ചുമതലയേല്‍പ്പിച്ചത്. ജിഷ്ണുവിനെ കോപ്പിയടിയില്‍ കുടുക്കാന്‍ മാനേജ്‌മെന്റ് പ്രവീണിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രവീണ്‍ നടപ്പാക്കി.

ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ അറിയിക്കേണ്ടതായ കുറ്റമൊന്നും ഇതിലില്ലെന്നായിരുന്നു അദ്ദേഹം നിലപാട് എടുത്തത്. എന്നാല്‍ പ്രവീണ്‍ അടക്കമുള്ള മാനേജ്‌മെന്റിന്റെ അടുപ്പക്കാരായ ജീവനക്കാര്‍ ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. എന്നിട്ടും വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ജിഷ്ണുവിന്റെ ഉത്തരക്കടലാസ് വെട്ടിക്കളയുകയും കോപ്പിയടിച്ചന്ന് എഴുതി വ്യാജഒപ്പിടുകയും ചെയ്തു. ഇവിടെ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും കണ്ടെത്തി. തുടര്‍ന്ന് വിവാദമായതോടെ കൃഷ്ണദാസും സഞ്ചിത്തും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളക്കേമുള്ള തെളിവുകള്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ.ശക്തിവേലു, വി.ആര്‍.ഒ സഞ്ചിത്, അധ്യാപകരായ സി.പി. പ്രവീണ്‍, ഡി ബിന്‍ എന്നിവരെ പ്രതികളാക്കി വടക്കാഞ്ചേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 
ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിക്കുന്നതല്ലാതെ തെളിവുകളൊന്നും മാനേജ്മെന്റിന്റെ കൈവശമില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. മാത്രമല്ല, പൂര്‍വവൈരാഗ്യത്തോടെയാണ് കോളജ് മാനേജ്മെന്റ് ജിഷ്ണുവിനോട് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോളജില്‍ നടന്ന ചില സമരങ്ങള്‍ക്കു പിന്നിലെ ജിഷ്ണുവിന്റെ പങ്കും കോളജ് മാനേജ്മെന്റിന്റെ ചില തീരുമാനങ്ങളോടുള്ള ജിഷ്ണുവിന്റെ എതിര്‍പ്പുമാണ് വൈരാഗ്യത്തിന്റെ കാരണം. ആത്മഹത്യാ പ്രെരണ, മര്‍ദനം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കം എട്ട് വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റിന് കളമൊരുങ്ങുന്നതിനിടെ പ്രതികള്‍ ഒളിവില്‍ പോയെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
https://www.facebook.com/Malayalivartha
























